ലക്ഷ്മി വിലാസ് ബാങ്ക് ഗാര്‍ഹിക കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

കൊച്ചി: ഒരു കൊല്ലം മുതല്‍ മേലോട്ടുള്ള കാലാവധി നിക്ഷേപങ്ങള്‍ക്ക് ലക്ഷ്മി വിലാസ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. ഒരു കൊല്ലത്തെ സാധാരണ നിക്ഷേപത്തിന് അര ശതമാനം വര്‍ദ്ധനവോടെ 10 ശതമാനമായി ഉയര്‍ത്തി.

 

മുതിര്‍ന്ന പൗരന്മാര്‍ക്ക് പഴയ 10% തന്നെ ഒരു കൊല്ലത്തിന് മേല്‍ രണ്ട് വര്‍ഷത്തില്‍ താഴെയും രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കാല്‍ ശതമാനം വര്‍ദ്ധനവുണ്ട്. പുതുക്കിയ നിരക്ക് സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.

You must be logged in to post a comment Login