ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം

ഇന്ത്യയ്ക്കായി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടു നല്‍കി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ആശിഷ് നെഹ്‌റയും ബുമ്രയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യന്‍ ജയത്തിന് വേഗതകൂട്ടി.

Indian batsman Shikhar Dhawan hits a six against Sri Lanka during the second T20 match of a three match series between the two countries, in Ranchi, India, Friday, Feb. 12, 2016. (AP Photo/Saurabh Das)
റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ലങ്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മല്‍സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി.

ഇന്ത്യയ്ക്കായി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടു നല്‍കി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ആശിഷ് നെഹ്‌റയും ബുമ്രയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യന്‍ ജയത്തിന് വേഗതകൂട്ടി. തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം നാലാം വിക്കറ്റില്‍ കപുഗദേരയും ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും ചേര്‍ന്ന് നേടിയ 52 റണ്‍സാണ് ലങ്കയുടെ മികച്ച കൂട്ടുകെട്ട്.

ശ്രീലങ്കന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കിയ കപുഗദേര (27 പന്തില്‍ 32), ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ (30 പന്തില്‍ 31) എന്നിവര്‍ തുടര്‍ച്ചയായ ഓവറുകളില്‍ പുറത്തായതോടെ മല്‍സരത്തില്‍ ഇന്ത്യ പിടി മുറുക്കുകയായിരുന്നു.

പരുക്കില്‍ നിന്നും മോചിതനായി എത്തിയ ദില്‍ഷനെയും പ്രസന്നയെയും ഗുണതിലകയെയുമാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. ദില്‍ഷനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പ്രസന്നയുടെയും ഗുണതിലകയുടെയും വിക്കറ്റുകള്‍ ആശിഷ് നെഹ്‌റയ്ക്കാണ്. കപുഗദേരയെ യുവരാജും ചണ്ഡിമലിനെ ജഡേജയും പുറത്താക്കി.

thisara-perera-hat-trick

ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. പക്ഷേ, പത്തൊന്‍പതാം ഓവറിലെ അവസാന മൂന്നു പന്തുകളില്‍ ഹാര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെ മടക്കി തിസര പെരേര ഹാട്രിക്ക് സ്വന്തമാക്കി. പിന്നീട് ക്രീസിലെത്തിയ ധോണിക്കും രവീന്ദ്ര ജഡേജക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കുമായിരുന്നു. സ്‌കോര്‍: 196-6.

അര്‍ധസെഞ്ചുറി (51) നേടിയ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (43) അജിങ്ക്യ രഹാനെ (25) സുരേഷ് റെയ്‌ന (30) 12 പന്തില്‍ 27 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യ, റണ്‍സൊന്നുമെടുക്കാതെ യുവരാജ് സിങ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ ഇന്നിംങ്‌സ്. ലങ്കന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചാണ് ധവാന്‍ ആദ്യ ട്വന്റി20 അര്‍ധസെഞ്ചുറി നേടിയത്. 7 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ടതായിരുന്ന ധവാന്റെ ഇന്നിംങ്‌സ്. 19 പന്തിലാണ് സുരേഷ് റെയ്‌ന 30 റണ്‍സ് നേടിയത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു.

nehra

You must be logged in to post a comment Login