ലങ്കൻ കളിക്കാർ പിന്മാറിയതിനു പിന്നിൽ ഐപിഎൽ; ഫ്രാഞ്ചൈസികൾ ഭീഷണിപ്പെടുത്തിയതായി താരങ്ങൾ വെളിപ്പെടുത്തിയെന്ന് ഷാഹിദ് അഫ്രീദി

shahid-afridi

പാക് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ കളിക്കാര്‍ പിന്മാറാന്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഐപിഎല്‍ സി ഫ്രാഞ്ചൈസികളിൽ നിന്നുള്ള സമ്മര്‍ദ്ദമാണ് ലങ്കന്‍ കളിക്കാരുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അഫ്രീദി ആരോപിക്കുന്നത്.

ലങ്കന്‍ കളിക്കാര്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഞാന്‍ ഏതാനും ശ്രീലങ്കന്‍ താരങ്ങളുമായി സംസാരിച്ചു. പാകിസ്താലേക്ക് കളിക്കാന്‍ വരാന്‍ അവര്‍ക്ക് സമ്മതമാണെന്നാണ് പറഞ്ഞത്. എന്നാല്‍, പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു എന്നും അതുകൊണ്ട് വരാൻ കഴിയില്ലെന്ന് ലങ്കന്‍ കളിക്കാര്‍ പറഞ്ഞു എന്നും അഫ്രീദി പറയുന്നു.

ലങ്കയുടെ പാക് പര്യടനത്തില്‍ നിന്ന് ലസിത് മലിംഗ ഉള്‍പ്പെടെ 10 പാകിസ്ഥാന്‍ കളിക്കാരാണ് പിന്മാറിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പിന്മാറ്റം. ഇതിന് പിന്നാലെ, ഇന്ത്യയാണ് കളിക്കാരുടെ പിന്മാറ്റത്തിന് പിന്നില്‍ എന്ന ആരോപണവുമായി പാകിസ്താന്‍ മന്ത്രിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ പാകിസ്താൻ്റെ ആരോപണം ശ്രീലങ്ക തള്ളി. 2009ല്‍ ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ഭീകരാക്രമണം മുന്‍പില്‍ വെച്ചാണ് പാകിസ്താനിലേക്ക് വരാന്‍ കളിക്കാര്‍ തയ്യാറാവാത്തത് എന്ന് ശ്രീലങ്ക പാകിസ്താന് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login