ലയണ്‍സിനെതിരെ ജയം; സെമി പ്രതീക്ഷയില്‍ മുംബൈ

ചാമ്പന്യന്‍സ് ലീഗ് ട്വന്റി 20യില്‍ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം. നിര്‍ണ്ണയാകമായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഹൈഫൈല്‍ഡ് ലയണ്‍സിനെ മുംബൈ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എ മത്സരത്തില്‍ വിജയിച്ചതോടെ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് കളിക്കാം. നിശ്ചിത 20 ഓവറില്‍  141 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
mumbairrtfhty

പുറത്താവാതെ 63 റണ്‍സ് നേടിയ ഡ്വയന്‍ സ്മിത്താ് മുംബൈയെ വിജയത്തിലെത്തിച്ചത്. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. കെവിന്‍ പൊളളാര്‍ഡ് 31 റണ്‍സും രോഹിത് ശര്‍മ്മ 20 റണ്‍സെടുത്തു.

35 റണ്‍സെടുത്ത അല്‍വിറോ പീറ്റേഴ്‌സണും 31 റണ്‍സെടുത്ത ഡ്വയന്‍ പ്രിട്ടോറിയസാണ് ലയണ്‍സ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

You must be logged in to post a comment Login