ലയന തര്‍ക്കങ്ങള്‍ക്കിടെ കേരള കോണ്‍ഗ്രസ് ജേക്കബ് നേതൃയോഗം ഇന്ന് കോട്ടയത്ത്

ജോസഫ് ഗ്രൂപ്പില്‍ ലയിക്കണമെന്ന തര്‍ക്കത്തിനിടെ അനൂപ് ജേക്കബ് വിളിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് നേതൃയോഗം ഇന്ന് കോട്ടയത്ത്. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ 21 ന് ഉന്നതാധികാര സമിതി വിളിച്ചത് തള്ളിയാണ് അനൂപ് ജേക്കബിന്റെ നീക്കം.

ഇന്നത്തെ യോഗം പാര്‍ട്ടി പിളര്‍ത്താനുള്ള ഗ്രൂപ്പ് യോഗമാണെന്നാണ് ജോണി നെല്ലൂര്‍ പക്ഷത്തിന്റെ ആരോപണം. ജോസഫ് ഗ്രൂപ്പില്‍ ലയിക്കണമെന്ന ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആവശ്യത്തെ അനൂപ് തള്ളിയിരുന്നു. ലയനം വേണ്ടാ എന്ന പ്രമേയം അനൂപ് വിഭാഗം നേതൃയോഗത്തില്‍ ഇന്ന് പാസാക്കും. ഇതോടെ ജേക്കബ് ഗ്രൂപ്പില്‍ പിളര്‍പ്പ് പൂര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

You must be logged in to post a comment Login