ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായി സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ശ്രീലങ്ക വഴിയാണ് ഇവർ തമിഴ് നാട്ടിൽ എത്തിയതെന്നാണ് വിവരം. കോയമ്പത്തൂർ അടക്കമുള്ള പ്രദേശങ്ങളിൽ പൊലീസിന്റെ പരിശോധനകൾ തുടരുകയാണ്. പാകിസ്ഥാൻ സ്വദേശികളടക്കം സംഘത്തിലുണ്ടെന്നാണ് രഹസ്യ വിവരം.

ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ വാഹനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആൾക്കൂട്ടമുള്ള പൊതുയിടങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോയമ്പത്തൂരിലെ മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതീവ ജാഗ്രതയെ തുടർന്ന് എഡിജിപി ഡെ.കെ ജയന്ത് മുരളി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും.

ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലും തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login