ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍

sachin+ pinarayi
കൊച്ചി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്തെത്തിയ സച്ചിന്‍ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതായി അറിയിച്ചത്. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി എല്ലാ വിധ സഹകരണങ്ങളും സച്ചിന്‍ വാഗ്ദാനം ചെയ്തു. സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനുവേണ്ടിയുള്ള സമഗ്രമായ പദ്ധതിക്കാണ് ഇവര്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇളംപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രതിനിധികളെ കണ്ടെത്താനുള്ള ശ്രമത്തിനു പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഇവര്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സച്ചിനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

സച്ചിനോടൊപ്പം ഭാര്യ അഞ്ജലി, നടന്‍മാരായ ചിരജ്ഞീവി, നാഗാര്‍ജുന, നിഗമാനന്ദ പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

ചിരഞ്ജീവിയെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിഗമാനന്ദ പ്രസാദ് എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപ പങ്കാളികളാകാന്‍ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമകളായിരുന്ന പി.വി.പി വെഞ്ച്വേഴ്‌സ് സാമ്പത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടര്‍ന്ന് 2015 സീസണില്‍ 40 ശതമാനം ഓഹരിയുള്ള സചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമ.

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. പ്രശസ്തരായ കൂടുതല്‍ പേര്‍ നിക്ഷേപത്തിന് രംഗത്തത്തെുന്നത് ടീമിന്റെ താരമൂല്യം വര്‍ധിപ്പിക്കുമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

You must be logged in to post a comment Login