ലഹരി ഉപയോഗം പണ്ടുമുതലേ ഉണ്ട്, തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമയെന്ന് ധരിക്കരുതന്ന് കമല്‍

 

ഷെയ്ന്‍ നിഗം വിഷയം സിനിമാ മേഖലയില്‍ പുകയുമ്പോള്‍ പ്രശസ്ത സംവിധായകന്‍ കമല്‍ പ്രതികരണവുമായി രംഗത്ത്. സിനിമയില്‍ പഴയ കാലത്തും ലഹരി ഉപയോഗം ഉണ്ടായിരുന്നു. അത് ഉപയോഗിക്കുന്ന രീതിയില്‍ മാറ്റമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ഷെയിനിനെ മാറ്റി നിര്‍ത്തുന്നതിനോട് താത്പര്യമില്ല. അതേസമയം തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമയെന്ന് നടന്‍ ധരിക്കരുതെന്നും കമല്‍ പറഞ്ഞു.ലഹരി ഉപയോഗം എന്നത് സിനിമയില്‍ പുതിയ സംഭവമല്ലെന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്.

പഴയ നിര്‍മ്മാതാക്കളെ ന്യൂജെന്‍ താരങ്ങള്‍ ഇക്കാരണം കൊണ്ട് തന്നെ അടുപ്പിക്കുന്നില്ല. യുവതാരങ്ങളുടെ ഡേറ്റ് കിട്ടണമെങ്കില്‍ നിര്‍മ്മാതാക്കള്‍ കഞ്ചാവിന്റെ ഏജന്റ് ആകണമെന്ന് നിര്‍മ്മാതാവ് സജി നന്ദ്യാട്ട് ആരോപിച്ചിരുന്നു. നടന്‍മാര്‍ മാത്രമല്ല ചില ന്യൂജെന്‍ നടിമാരും ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന് സംവിധായകനും നടനുമായ ജയരാജ് ആരോപിച്ചിരുന്നു. സെറ്റില്‍ പരിശോധന നടത്തിയാല്‍ ഇതെല്ലാം പുറത്തുവരുമെന്നും ജയരാജ് പറഞ്ഞിരുന്നു.

You must be logged in to post a comment Login