ലാപ്‌ടോപിന് തീപിടിച്ചു; അമേരിക്കയില്‍ ജെറ്റ്ബ്ലൂ വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാനത്തില്‍ ലാപ്‌ടോപ് കൊണ്ടുപോകുന്നതിന് വിലക്കുകള്‍ നിലനില്‍ക്കെ അമേരിക്കയില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. വിമാനം പറക്കുന്നതിനിടെ യാത്രക്കാരന്റെ ബാഗിലെ ലാപ്‌ടോപിന് തീപിടിച്ചു. ജെറ്റ്ബ്ലൂ വിമാനത്തിലാണ് സംഭവം. തീ കണ്ടതോടെ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

ലാപ്‌ടോപിലെ ലിഥിയം ബാറ്ററിയുടെ പ്രശ്‌നത്തെ തുടര്‍ന്നാണ് പുക വന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകുന്ന വിമാനത്തിലെ യാത്രക്കാരന്റെ ലാപ്‌ടോപാണ് തീപിടിച്ചത്. നേരത്തെ ബാറ്ററി പൊട്ടിത്തെറിയെ തുടര്‍ന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 7 ഹാന്‍ഡ്‌സെറ്റുകള്‍ക്കും യുഎസ് വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലാപ്‌ടോപ്പുകള്‍ക്ക് ഭാഗികമായ നിയന്ത്രണം മാത്രമാണ് ഉണ്ടായിരുന്നത്.

സുരക്ഷ മുന്‍നിര്‍ത്തി അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ് കൊണ്ടുവരുന്നത് വിലക്കിയിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രശ്‌നമുണ്ടായപ്പോള്‍ വിമാന ജീവനക്കാര്‍ പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

You must be logged in to post a comment Login