ലാലേട്ടനൊപ്പമുള്ള അഭിനയം ആവേശവും വെല്ലുവിളിയും ആണ്: മഞ്ജു വാര്യര്‍

മലയാളം ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ് വെളളിത്തിരയിലെ മറ്റൊരു മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂടിച്ചേരലിന്. എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിനുശേഷം ഇതിനുള്ള അരങ്ങൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. വില്ലനാണ് ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

എന്നാല്‍, ലാലിനൊപ്പമുള്ള അഭിനയം അത്ര എളുപ്പമുള്ളതല്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ലാലേട്ടനൊപ്പമുള്ള അഭിനയം എന്നും ഏത് അഭിനേതാവിനും ആവേശവും വെല്ലുവിളിയും ആണ്- കെയര്‍ ഓഫ് സൈറാ ബാനുവിനെ പ്രശംസിച്ച ബി.ഉണ്ണികൃഷ്ണന് മറുപടി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മഞ്ജു കുറിച്ചു.

ലോഹിതദാസിന്റെ കന്മദവും രഞ്ജിത്ത്-ഷാജി കൈലാസ് ടീമിന്റെ ആറാം തമ്പുരാനുമാണ് ലാലും മഞ്ജുവും ഗംഭീരമാക്കിയ മറ്റ് ചിത്രങ്ങള്‍.

സൈറാബാനുവിനെക്കുറിച്ചുള്ള ബി.ഉണ്ണികൃഷ്ണന്‍ ചേട്ടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു. ഇതു ഞങ്ങള്‍, ടീം സൈറബാനുവിനുള്ള പ്രോത്സാഹനം മാത്രമല്ല ; സിനിമ കാണാന്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന ക്ഷണക്കത്ത് കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ‘വില്ലനി’ല്‍ അഭിനയിക്കാന്‍ അവസരമുണ്ടായത് ഭാഗ്യമായി കരുതുന്നു. മാത്രമല്ല, ലാലേട്ടനോടൊപ്പമുള്ള അഭിനയം എന്നും ഏത് അഭിനേതാവിനും ആവേശവും വെല്ലുവിളിയും ആണല്ലോ. വില്ലന്‍ എന്ന സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനിലെ പ്രതിഭയെ അടുത്തറിയുവാനും കഴിഞ്ഞു…

You must be logged in to post a comment Login