ലാലേട്ടന്റെ കൂടെ അഭിനയിക്കുകയെന്നത് സ്വപ്നം, അനു സിതാര പറയുന്നു

ഒരു കടുത്ത മമ്മൂക്ക ആരാധികയാണ് താനെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുള്ള അനുസിത്താരക്ക് ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നതാണത്രേ സ്വപ്നസാഫല്യം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരില്‍ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘പേരന്‍പി’ന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാന്‍ ചാന്‍സ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താന്‍ കഴിയുമോ എന്ന് ടെന്‍ഷന്‍.

ഇനി ഒരു കിലോമീറ്റര്‍ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാനും വിഷ്ണുവേട്ടനും കാറില്‍ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരില്‍ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടില്‍ വന്നപ്പോള്‍ മീന്‍കറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോള്‍ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച്‌ വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടന്‍ ബ്ലോഗി’ലെ എന്റെ റോള്‍. ഇപ്പോള്‍ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു.

അതേസമയം ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ പോയത്. ‘റെഡ്‌വൈന്‍’ സിനിമയുടെ ലൊക്കേഷന്‍ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്.

ഞാനഭിനയിച്ച ‘നീയും ഞാനു’മില്‍ നരേഷന്‍ ചെയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ് : അനു പറയുന്നു.

You must be logged in to post a comment Login