ലാലേട്ടന്‍ കാരണമാണ് ഐമയോട് പ്രണയം തോന്നിയത്; തുറന്ന് പറഞ്ഞ് കെവിന്‍; മനോഹരം ഈ വിവാഹ വീഡിയോ

നടി ഐമ സെബാസ്റ്റ്യന്റെയും കെവിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ ആണ് കെവിന്‍. ജനുവലി നാലിനായിരുന്നു വിവാഹം.

കെവിന്‍ തന്നെയാണ് വിവാഹ വീഡിയോ ഫെസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ഐമയോട് പ്രണയം തോന്നിയ നിമിഷവും കെവിന്‍ തുറന്ന് പറയുന്നത് വീഡിയോയില്‍ കാണാം. ഷിംലയില്‍ വച്ച് മുന്തിരിവള്ളികളിലെ ഒരു ഗാനരംഗം ചിത്രീകരിക്കവെയാണ് ഐമയോട് തനിക്ക് പ്രണയം തോന്നിയത് എന്ന് കെവിന്‍ പറയുന്നു. ലാലേട്ടന്‍ പ്രണയാദ്രമായി അഭിനയിച്ച ആ രംഗത്ത് ഞാനും ഐമയെ പ്രണയിച്ചു പോയി എന്നാണ് കെവിന്‍ പറഞ്ഞത്. വിവാഹ വീഡിയോ വൈറലാകുകയാണ്.

മീന, മിഥുന്‍, പ്രസന്ന മാസ്റ്റര്‍, നേഹ സക്സാന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരൊക്കെ വിവാഹത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login