ലാവോസ് വിമാന അപകടം; വിമാനത്തിനായി തെരച്ചില്‍ തുടരുന്നു

ലാവോസില്‍ 49 പേരുടെ മരണത്തിന് ഇടയാക്കി മെക്കോങ് നദിയിലേക്കു തകര്‍ന്നു വീണ ലാവോ എയര്‍ലൈനിന്റെ വിമാനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  ഹൈ ടെക്ക് സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫ്രാന്‍സ്, തായ്‌ലന്‍ഡ് സംഘങ്ങള്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

49 പേര്‍ സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്. 19 മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനുണ്ട്. ബുധനാഴ്ച പക്‌സേ എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങവെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം നദിയിലേക്കു കൂപ്പുകുത്താന്‍ കാരണം.  ദക്ഷിണ കിഴക്ക് ഏഷ്യയിലെ ഏറ്റവും വലിയ നദിയാണ് മെക്കോങ് നദി.

യാത്രക്കാരില്‍ പകുതിയിലധികവും വിദേശികളായിരുന്നു. കണ്ടെടുത്ത 30 മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. 44 യാത്രക്കാരും അഞ്ചു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരില്‍ 16 ലോവോ സ്വദേശികളും ഏഴ് ഫ്രാന്‍സ് സ്വദേശികളും ആയിരുന്നു.

You must be logged in to post a comment Login