
ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് സംയുക്ത മേനോന് എന്ന പുതുമുഖ നടി. ടോവിനോയും സംയുക്തയുമായുള്ള ലിപ് ലോക് രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് ലഭിച്ചത്. മലയാളത്തിലെ ഇമ്രാന് ഹാഷ്മി എന്നു പോലും ആരാധകര്‍ ടൊവിനോയെ വിളിച്ചു തുടങ്ങിയിരിക്കുകയാണ്.
ട്രോളര്‍മാരും സോഷ്യല്‍ മീഡിയയും ഏറെ ചര്‍ച്ചയാക്കിയ ലിപ്ലോക്കിനെ കുറിച്ച് സംയുക്ത മേനോന് മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍.സിനിമയിലെ മറ്റ് ഏത് സീനിനോ പോലെ മാത്രമാണ് ലിപ്ലോക്കിനെ കണ്ടിട്ടുള്ളുവെന്നും സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള് അഭിനയിക്കുകയാണ്.
ഒരു സീനിന് വേണ്ടി ബാക്കി എന്ത് ആക്റ്റിവിറ്റി ചെയ്യും പോലെ തന്നയാണ് ഇതും ചെയ്തെന്നും നടി പറയുന്നു.ചുംബന സീനിനെയും അത്ര നിസാരമായി എടുക്കുമ്പോള്‍ തീരുന്ന കാര്യമേ ഉള്ളൂവെന്നും ലിപ്ലോക്കിന്റെ സമയത്ത് ചമ്മലൊന്നും തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
You must be logged in to post a comment Login