ലുക്കിലും പെര്‍ഫോര്‍മന്‍സിലും പ്രാധാന്യവുമായി വി 40 ക്രോസ് കണ്‍ട്രി

മുബൈ:വോള്‍വോയുടെ ഹാച്ച്ബാക്ക് മോഡലായ ‘വി40 ക്രോസ് കണ്‍ട്രി’യുടെ പെട്രോള്‍ വേരിയേഷന്‍ ഇന്ത്യന്‍ വിപണിയില്‍. ലുക്കിലും പെര്‍ഫോര്‍മന്‍സിലും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് കമ്പനി വാഹനം അവതരിപ്പിച്ചിരിക്കുന്നത്. വീതിയേറിയ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, എല്‍ ഇ ഡി ലൈറ്റ് എന്നിവ കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 27 ലക്ഷം രൂപയാണ് മുംബൈയില്‍ കാറിന്റെ എക്‌സ് ഷോറൂം വില.
ടി4 1.6 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. ഡയറക്ട് ഇഞ്ചക്ഷന്‍ ഫ്യവല്‍ സിസ്റ്റമാണ് കമ്പനി കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 1969 സി സി എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റാണ് കാറിനുള്ളത്.
മണിക്കൂറില്‍ 205 കിലോമീറ്ററാണ് കാറിന്റെ വേഗത. 150 ബി എച്ച് പിയാണ് വാഹനത്തിന്റെ പരമാവധി പവര്‍. 145 എം എം ഗ്രൗണ്ട് ക്ലിയറന്‍സും 2646 എം എം വീല്‍ ബേസും കാറിനുണ്ട്. 16 ഇഞ്ച് അലോയ് വീലും കാറിന്റെ പ്രത്യേകതയാണ്. ബി എം ഡബ്ല്യൂ 1 സീരീസുകളുടെയും, ബെന്‍സ് എ ക്ലാസ് സീരീസുകളുടെയും റേഞ്ചില്‍ പുറത്തിറങ്ങുന്ന വോള്‍വോയുടെ കാറാണ് വി40 ക്രോസ് കണ്‍ട്രി. അതിനാല്‍ തന്നെ ബെന്‍സിനും ബി എം ഡബ്ല്യൂവിനും വമ്പന്‍ വെല്ലു വിളിയായിരിക്കുകയാണ് വോള്‍വോ.

You must be logged in to post a comment Login