‘ലുക്കുണ്ടെന്നേയുള്ളൂ ഞാൻ വെറും ഊളയാണ്’; ‘ബ്രദേഴ്സ് ഡേ’ ടീസർ

വെള്ളത്താമര മൊട്ടു പോലെ, വെണ്ണക്കൽ പ്രതിമ പോലെ... നമ്മൾ വിചാരിച്ച ആളല്ല ബ്രദേഴ്‌സ് ഡേയിലെ പൃഥ്വി
കുളക്കടവിൽ കുളിക്കാൻ പോകുന്ന പെണ്ണിനെ നോക്കി പാടുന്ന ആ ഗാനം പുറത്തിറങ്ങി അര നൂറ്റാണ്ട് പിന്നിടുന്നു. ഇന്ന് അതേ ഗാനം വീണ്ടും ഒരു മലയാള സിനിമയിൽ കേൾക്കുന്നു. പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയുടെ ടീസറിലാണ് നസീറും ഷീലയും ‘തിരിച്ചടി’യിൽ അവതരിപ്പിച്ച ഗാനശകലം തമാശ രൂപേണ പൃഥ്വിയും ധർമ്മജനും ബ്രദേഴ്‌സ് ഡേയിൽ കൊണ്ടു വരുന്നത്. അടുത്തതായി തിയേറ്ററിൽ എത്താൻ പോകുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഓണച്ചിത്രമായി ബ്രദേഴ്‌സ് ഡേ തിയേറ്ററിലെത്തും.

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു.

You must be logged in to post a comment Login