ലുലുമാള്‍ അരമണിക്കൂര്‍കൊണ്ട് കാണിക്കാമോ?: മുഖ്യമന്ത്രിയോട് വാക്ക് പാലിച്ച് യൂസഫലി

cm-lulu-80കൊച്ചി: ദോഹ ബാങ്ക് കേരള ബ്രാഞ്ച് ലുലുമാളില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ക്ഷണപ്രകാരം മാള്‍ ചുറ്റി കണ്ടു. എം.എ.യൂസഫലി ഡ്രൈവ് ചെയ്ത ബഗ്ഗിയിലാണ് മുഖ്യമന്ത്രിയും സംഘവും കയറിയത്. മാളിന്റെ കിഴക്കെ അറ്റത്തുള്ള ഭാഗത്തായിരുന്നു ദോഹ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ്.

അര മണിക്കൂറോളം മാള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ വിവിധ ഷോറുമുകളും, ഗെയിം ഏരിയ, ഫുഡ് കോര്‍ട്ട് എന്നിവ യൂസഫലി കാണിച്ചു കൊടുത്തു. ഫുഡ് കോര്‍ട്ടില്‍ ഒരു മിഠായി കടയ്ക്കു മുന്നില്‍ നിര്‍ത്തിയ യൂസഫലി എല്ലാവര്‍ക്കും നാരങ്ങ മിഠായി നല്‍കാന്‍ പറഞ്ഞു. ബഗ്ഗിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പിന്നീട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. അവിടെ പ്രദര്‍ശിപ്പിച്ച മീന്‍ വിഭവങ്ങളായിരുന്നു മുഖ്യമന്ത്രിക്കു താല്‍പ്പര്യം. അര മണിക്കൂര്‍ നീണ്ടുനിന്ന സന്ദര്‍ശനം കഴിഞ്ഞു മുഖ്യമന്ത്രിയും സംഘവും മാരിയറ്റ് ഹോട്ടലിലേക്കു നിങ്ങി.

lulu 20മുഖ്യമന്ത്രി പിണറായി വിജയനെ ലുലുമാള്‍ സന്ദര്‍ശിക്കാന്‍ യൂസഫലി ക്ഷണിച്ചപ്പോള്‍ സമയത്തിന്റെ ഒരു നിബന്ധന മുഖ്യമന്ത്രി മുന്നോട്ടു വച്ചിരുന്നു. അര മണിക്കൂറിനുള്ളില്‍ മാള്‍ കണ്ടു തിരികെ മടങ്ങുമ്പോള്‍ യൂസഫലി മുഖ്യമന്ത്രിയോടു കൃത്യ സമയത്തു തിരികെ എത്തിച്ചതും, വാക്കു പാലിച്ചതും ഓര്‍മിപ്പിച്ചത് ഏവരിലും ചിരിപടര്‍ത്തി.

lulu

You must be logged in to post a comment Login