ലുലു ഗ്രൂപ്പിന്റെ ഭാഗമായ ട്വന്റി14 ഹോള്‍ഡിംഗ്‌സിന് ലീഡിംഗ് ന്യൂ ഹോട്ടല്‍ അവാര്‍ഡ്

ആശയം, സര്‍വീസ്, സൗകര്യങ്ങള്‍, എഫ് ആന്‍ഡ് ബി, വൈവിധ്യം തുടങ്ങിയ അളവുകോലുകളില്‍ ഈ വിഭാഗത്തലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ ഈ അവാര്‍ഡ് നേടിയത്.

ദുബായിലെ സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ. ഇന്‍സെറ്റില്‍ ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്.
ദുബായിലെ സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ. ഇന്‍സെറ്റില്‍ ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്.

ദുബായ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ആതിഥേയ വ്യവസായ രംഗത്തെ നിക്ഷേപ കമ്പനിയായ ട്വന്റി14 ഹോള്‍ഡിംഗ്‌സിന്റെ ദുബായിലെ ആദ്യഹോട്ടലായ സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേയ്ക്ക് ലീഡേഴ്‌സ് ഇന്‍ ഹോസ്പിറ്റാലിറ്റി അവാര്‍ഡ്‌സ് 2016ലെ ലീഡിംഗ് ന്യൂ ഹോട്ടല്‍ അവാര്‍ഡ് ലഭിച്ചു. ദുബായിലെ സെന്റ് റെജിസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.

ആശയം, സര്‍വീസ്, സൗകര്യങ്ങള്‍, എഫ് ആന്‍ഡ് ബി, വൈവിധ്യം തുടങ്ങിയ അളവുകോലുകളില്‍ ഈ വിഭാഗത്തലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ ഈ അവാര്‍ഡ് നേടിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ അബാദ് എയര്‍പോര്‍ട്ട് ഹോട്ടല്‍ ഏറ്റെടുത്തുകൊണ്ട് ട്വന്റി14 ഹോള്‍ഡിംഗ്‌സ് ഇന്തയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഈ ഹോട്ടല്‍ പിന്നീട് ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യപ്പെട്ടു.

അവാര്‍ഡ്‌ലബ്ധിയില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ചുരുങ്ങിയ കാലത്തിനിടെ ഈയൊരു അംഗീകാരം നേടാന്‍ ഹോട്ടലിനെ അര്‍ഹമാക്കിയ ടീമിനെ അദ്ദേഹം അഭിന്ദിച്ചു. നിര്‍ദിഷ്ട ദുബായ് കനാല്‍ പദ്ധതിക്ക് അഭിമുഖം നിലകൊള്ളുന്ന 365 മുറികളും 28 സ്വീറ്റുകളുമുള്ള പഞ്ചനക്ഷത്രഹോട്ടലാണ് സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിസ് ബേ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ഡൗണ്‍ടൗണ്‍ ദുബായ് എന്നിവയ്ക്കു സമീപം, നഗരഹൃദയത്തില്‍ത്തന്നെയാണ് സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേയുടെ സ്ഥാനം. ദുബായുടെ മനോഹരമായ വിദൂരവീക്ഷണം നല്‍കുന്ന ഈ ഹോട്ടല്‍ ബിസിനസ്, സിറ്റി ലിഷര്‍ യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.

മിഡ്ല്‍ ഈസ്റ്റ്്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലായി 650 ദശലക്ഷം ഡോളറാണ് ട്വന്റി14 ഹോള്‍ഡിംഗ്‌സ് നിക്ഷേപിച്ചിട്ടുള്ളത്. സ്‌റ്റെയ്‌ഗെന്‍ബെര്‍ഗര്‍, മാരിയറ്റ് ഇന്റര്‍നാഷനല്‍, സ്റ്റാര്‍വുഡ് തുടങ്ങിയ ആഗോള ലക്ഷ്വറി ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനികളാണ് കമ്പനിയുടെ ഹോട്ടലുകള്‍ നടത്തുന്നത്.

You must be logged in to post a comment Login