ലുലു മാള്‍ സോച്ചില്‍ റെഡ് ഡോട്ട് വില്‍പ്പന

soch0

കൊച്ചി: എത്‌നിക് വസ്ത്ര ബ്രാന്‍ഡുകളില്‍ മുന്‍നിരയിലുള്ള സോച്ച്, ലുലു മാളിലെ സ്റ്റോറില്‍ റെഡ് ഡോട്ട് വില്‍പന ആരംഭിച്ചു. ജൂലൈ 25 വരെയാണ് വില്‍പ്പന. മനോഹരമായ സാരികള്‍, സല്‍വാര്‍ കമ്മീസുകള്‍, കുര്‍ത്തകള്‍, കുര്‍ത്തി സ്യൂട്ടുകള്‍, റെഡിമെയ്ഡ് കോക്ടെയില്‍ ബ്ലൗസ്, ട്യൂനിക്‌സ്, ബോട്ടം തുടങ്ങിയ വനിതകള്‍ക്കായുള്ള വസ്ത്രങ്ങളുടെ വന്‍ ശ്രേണിയാണ് വന്‍ വിലക്കുറവില്‍ ലഭ്യമാകുക.

വസ്ത്രങ്ങളുടെ നിലവിലുള്ള ശേഖരത്തിന് പുറമേ പുതിയ ഡിസൈനുകളും ചുരുങ്ങിയ കാലത്തേക്കുള്ള ഈ വില്‍പ്പനയില്‍ ലഭ്യമാകും. ബെസ്റ്റ് സെല്ലറുകളായ അയിന, ബ്ലിസ്, ഐവി, സിയ, ഇറ, അഷുര്‍, താമര, ഇവ, ഐറിസ് തുടങ്ങിയവ വിലക്കുറവില്‍ ലഭിക്കും. ഒരേ സമയം ഫാഷനും പാരമ്പര്യവും ഒത്തിണങ്ങുന്ന ഡിസൈനുകളിലും വര്‍ണങ്ങളിലുമാണ് ഈ എത്‌നിക് വസ്ത്ര ശേഖരം ഒരുങ്ങുന്നത്.

സോച്ചിന്റെ പുതിയ വസ്ത്ര ശേഖരമായ കിയാര, യാന എന്നിവയും ഈ വില്‍പനയിലുണ്ടാകും. സാരികള്‍, കുര്‍ത്തികള്‍, സല്‍വാറുകള്‍, കുര്‍ത്തി സ്യൂട്ടുകള്‍, എന്നിവയുടെ വന്‍ ശ്രേണിയാണ് എം ആര്‍ പി നിരക്കില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ംംം.ീെരവേൌറശീ.രീാ ലും വില്‍പ്പന ഉണ്ടായിരിക്കും.

You must be logged in to post a comment Login