‘ലൂസിഫര്‍’ ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

 

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ ഇനി ഓണ്‍ലൈനില്‍ കാണാം. ചിത്രത്തിന്റെ വിജയക്കുതിപ്പിനിടെ റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. ചിത്രം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡ് തുകകള്‍ ഭേദിച്ചുകൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ലൂസിഫര്‍ ഇപ്പോള്‍.

അതിനിടെയാണ് ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം ആമസോണ്‍ വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. ഏകദേശം 13.5 കോടിയോളം രൂപയ്ക്കാണ് ആമസോണ്‍ െ്രൈപം ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മലയാള സിനിമയിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണെന്നാണ് വിവരം.

ചിത്രം അന്‍പതാം ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തെ നൂറിലേറെ തീയേറ്ററുകളിലാണ് പ്രദര്‍ശനം തുടരുന്നത്. മലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ നൂറു കോടി കളക്ട് ചെയ്ത ചിത്രം മലയാള സിനിമയുടെ വിസ്മയമായി കഴിഞ്ഞിരിക്കുന്നു. 21 ദിവസം കൊണ്ട് 150 കൊടിയും കഴിഞ്ഞു 200 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍ എന്ന മലയാള സിനിമയുടെ ഏറ്റവും വലിയ വാണിജ്യമൂല്യമുള്ള ചിത്രം കൂടിയാണ് ലൂസിഫര്‍.

 

You must be logged in to post a comment Login