‘ലൂസിഫറി’ലെ അബ്രാം ഖുറേഷി ക്യാരക്ടര്‍ പോസ്റ്റര്‍

 

ലൂസിഫറിലെ 31-ാംമത്തതും അവസാനത്തേതുമായ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ അബ്രാം ഖുറേഷിയായെത്തുന്ന മോഹൻലാലിന്‍റെ ലുക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്ന മോഹൻലാലിന്‍റെ ക്ലൈമാക്സിലെ ലുക്കാണ് അബ്രാം ഖുറേഷി എന്ന പേരിലെത്തുന്നത്.

അവസാനം… എന്നത് ആരംഭം മാത്രമാണ് എന്ന തലവാചകവുമായി ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാൻ കൂടി പോന്നതാണ് ക്യാരക്ടര്‍ പോസ്റ്റര്‍. ഇതിനകം തിയറ്ററുകളിൽ തരംഗമായ ലൂസിഫര്‍ 8 ദിവസം കൊണ്ട് നൂറ് കോടി ബോക്സോഫീസ് ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ഇതിനകം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സിനിമ ഇറങ്ങിയ ശേഷം സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീഗോപിയും ചേര്‍ന്ന് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ തുടങ്ങിയ രീതിയിൽ വാര്‍ത്തകളും വന്നിരുന്നു. ഇതൊക്കെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് ഈ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്റര്‍.

ചിത്രം റിലീസ് ചെയ്ത മാര്‍ച്ച് 28ന് മുമ്പ് ചിത്രത്തിലെ 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതിനുശേഷം നാല് കഥാപാത്രങ്ങളുടേയും. ഏറ്റവും അവസാനമാണ് മോഹൻലാലിന്‍റെ അധോലോക നായകനായ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്‍റെ ലുക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 40 കോടി മുതൽ മുടക്കിലെത്തിയ ചിത്രം 150 കോടിയോളം ഇതിനകം കളക്ഷൻ നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login