ലൂസിഫറിലെ ഐറ്റം ഡാൻസ്: ഡാൻസ് ബാറിൽ ഓട്ടം തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വി രാജ്

ലൂസിഫറിലെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്. ഡാൻസ് ബാറിൽ ഓട്ടൻ തുള്ളലാണോ കാണിക്കേണ്ടതെന്നയിരുന്നു ചോദ്യം. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

“ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ?”- പൃഥ്വിരാജ് ചോദിക്കുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്നു മോഹൻലാൽ നായകനായെത്തിയ ലൂസിഫർ. കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയായിരുന്നു വില്ലന്‍. ആശിർവാദ് സിനിമാസ് നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലെത്തിയിരുന്നു

You must be logged in to post a comment Login