‘ലൂസിഫറി’ലൊളിപ്പിച്ച സസ്പെൻസ് പുറത്ത് വിട്ട് അണിയറക്കാര്‍

 

നടൻ പൃഥ്വിരാജ് നടൻ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയിലെ ഇരുപത്തിയേഴാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്ന സായേദ് മസൂദ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് ഏറെ ആകാംക്ഷയ്ക്ക് ശേഷം ആരാധകരിലേക്ക് അണിയറപ്രവര്‍ത്തകര്‍ വിട്ടിരിക്കുന്നത്. ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെ ഒരു കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇരുവരും ഒന്നിച്ച് അടുത്തു തന്നെ ബിഗ് സ്ക്രീനിൽ വരുമെന്ന സൂചന നൽകിയിരുന്നു.

വലിയ ആവേശത്തോടെ പുറത്തിറങ്ങുന്ന ചിത്രം വ്യാഴാഴ്ച തീയേറ്ററിലെത്തും. നടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായക കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്ററാണ് 26ാമതായി പുറത്ത് വിട്ടിരുന്നത്.

ചിത്രത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററും നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും അടക്കം ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ അണിയറപ്രവര്‍ത്തകര്‍ മുൻപ് പുറത്ത് വിട്ടിരുന്നു.

നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ മുതിര്‍ന്ന രാഷ്ട്രീയക്കാരനായി എത്തുന്ന ബോളിവുഡ് താരം സച്ചിൻ ഖെദേക്കറിൻ്റെ മകൻ്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവര്‍ദ്ധൻ എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററും മുൻപ് പുറത്തുവിട്ടിരുന്നു. യുവനടി സാനിയ ഇയ്യപ്പൻ അവതരിപ്പിക്കുന്ന ജാൻവി എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് അതിന് മുൻപ് പുറത്ത് വിട്ടത്. കൂടാതെ സായികുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററും മുൻപ് പുറത്ത് വിട്ടിരുന്നു. മുതി‍‍‍‍ര്‍ന്ന രാഷ്ട്രീയക്കാരനായാവും സായികുമാര്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

അതിനും മുമ്പ് പുറത്ത് വിട്ടത് കലാഭവൻ ഷാജോണിൻ്റെ കഥാപാത്രമായ അലോഷി ജോസഫിന്‍റെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു. അതിന് മുൻപ് നൈല ഉഷ അവതരിപ്പിക്കുന്ന കഥാപാത്രമായ അരുന്ധതിയുടെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കൂടാതെ അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജിജു ജോണ്‍ അവതരിപ്പിക്കുന്ന സഞ്ജീവ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് പതിനേഴാമതായി പുറത്ത് വിട്ടത്. നടൻ ബൈജു അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരനായ മുരുകൻ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററും മുൻപ് പുറത്ത് വിട്ടിരുന്നു.

You must be logged in to post a comment Login