ലെക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു

 

lexus es300 hybrid launched in india

 

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടോയോട്ടയുടെ ആഢംബര വിഭാഗം ലക്സസിന്‍റെ എഴാം ജെനറേഷന്‍ ലക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു.

lexus 1

2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ലക്സസ് ഇഎസ് 300എച്ചിനു ശക്തിപകരുന്നത്. എല്‍ഇ‍ിഡി ഹെഡ് ലാമ്പുകളും എല്‍ ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകളും ലെക്സസിന്‍റെ സൗന്ദര്യം കൂട്ടുന്നു.

യാത്രക്കാരുടെ സൗകര്യത്തിനായി കണ്‍ട്രോള്‍ പാനലും ഡിസ്പ്ലേയും ഡ്രൈവറുടെ അടുത്തു തന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ നാലാം ജെനറേഷനിലുള്ള ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റംമാണ് വാഹനത്തിന്‍റെ പ്രത്യേകത. നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തിന്‍റെ ആക്സിലറേഷന്‍ കൂട്ടുന്നു. 160 കിലോവാട്ട് പവറും 22.37 കിലോമിറ്റര്‍ മൈലേജുമാണ് ഉപയോക്താക്കളെ ലക്സസ് ആകര്‍ഷിക്കുന്നത്.

lexus 2

സുരക്ഷയുടെ കാര്യത്തില്‍ പുതുമയോടെയാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. 10 എയര്‍ബാഗുകളും, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്‍റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയവയാണ് വാഹനത്തിന്‍റെ പുതുമകള്‍.

റോഡിന്‍റെ സ്ഥിതിക്കനുസരിച്ച് വ്യത്യസ്തമായ മോഡുകളില്‍ ഡ്രൈവിങ് നടത്താം. എക്കോ, നോര്‍മ്മല്‍, സ്പോര്‍ട്സ് എന്നിവയാണ് വിവിധ മോഡുകള്‍.

lexus 3

നാല് വ്യത്യസ്ത കളറുകളിലെ ഇന്‍റീരിയറും മൂന്ന് വ്യത്യസ്ത ട്രിമ്മുമായിട്ടാണ് ഇഎസ്300 ന്‍റെ വരവ്.

You must be logged in to post a comment Login