ലെക്‌സസ് ആഡംബര കാര്‍ സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

സിനിമാ താരങ്ങളുടെ വാഹനപ്രേമം അവസാനിക്കുന്നില്ല. ജയസൂര്യയ്ക്ക് പിന്നാലെ നടന്‍ സൗബിന്‍ ഷാഹിറും 60 ലക്ഷം രൂപയുടെ ലെക്‌സസ് സ്വന്തമാക്കി. ലെക്‌സസ് ഇഎസ് 300 എച്ച് എന്ന സെഡാന്‍ മോഡല്‍ കൊച്ചിയിലെ കമ്പനി ഷോറൂമിലെത്തിയാണ സൗബിന്‍ സ്വന്തമാക്കിയത്. മൂന്ന് മാസം മുമ്പാണ് വാഹനം ബുക്ക് ചെയ്തതെന്ന് സൗബിന്‍. കഴിഞ്ഞയാഴ്ചയായിരുന്നു ഡെലിവറി.
കരുത്തിലും ആഡംബരത്തിലും മുമ്പനാണ് ടോയൊട്ടയുടെ ലെക്‌സസ്. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിന് കരുത്തേകുന്നത്. 8.9 സെക്കന്‍ഡില്‍ 100 കിലോമീറ്ററില്‍ വേഗത കൈവരിക്കാന്‍ ശേഷിയുളള വാഹനമാണിത്.

You must be logged in to post a comment Login