‘ലെഹര്‍’ നാളെ ആന്ധ്രാതീരത്തെത്തും

ഫൈലിന്‍- ഹെലന്‍ ചുഴലിക്കാറ്റുകള്‍ക്ക് ശേഷം ലെഹര്‍ ചുഴലിയും ഇന്ത്യന്‍ തീരത്തോടടുക്കുന്നു. നാളെ ഉച്ചയോടെ ലെഹര്‍ ആന്ധ്രാതീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. മച്ചലിപട്ടണത്തനും കലിംഗപട്ടണത്തിനും ഇടയിലായി കാകിനടയ്ക്ക്  അടുത്തായിരിക്കും ലെഹര്‍ താണ്ഡവമാടുക. ഇന്ന് വൈകുന്നേരം മണിക്കൂറില്‍  15 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് പടിഞ്ഞാറേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ മണിക്കൂറില്‍ 45-55 കിലോ മീറ്റര്‍ വേഗത്തില്‍ മഴയോടു കൂടിയായിരിക്കും ഹെലര്‍ വീശുക.വേഗത 200 കിലോ വരെയാകാമെന്നും അധികൃതര്‍ അറിയിച്ചു.
phailin
ഹെലര്‍ തീരത്തെത്തുമ്പോള്‍ മേഖലയിലെ വീടുകള്‍ക്ക് നാശനഷ്ടങ്ങളും ആശയവിനിമയമാര്‍ഗങ്ങളിലും വൈദ്യുതീകരണമാര്‍ഗങ്ങളിലും റോഡ്,റെയില്‍ മാര്‍ഗങ്ങളിലും നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാര്‍ഷിക മേഖകളിലും മറ്റും വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാകുമെന്നു സംസ്ഥാന ദുരന്തസേന കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. കടലില്‍ മീന്‍ പിടിത്തത്തിന് പോയവര്‍ മടങ്ങി വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login