ലേഡി സാക്കിര്‍ ഹുസൈന്‍

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി

ഉപകരണ സംഗീതത്തിലെ സ്ത്രീ ചരിത്രത്തിന് ഇന്ത്യയില്‍ ഏറെ പഴക്കമൊന്നും അവകാശപ്പെടാനില്ല. മൂശായിരകളും മെഹഫിലുകളും ഗാനമേളകളും അരങ്ങേറുന്ന പൊതുവേദികളിലാവട്ടെ, സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇന്നും നാം വിമുഖത കാണിച്ചുകൊേയിരിക്കുന്നു. നമ്മുടെ കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും, എന്തിന് സ്ത്രീകളടക്കമുള്ള പ്രേക്ഷകര്‍ പോലും ഇത്തരമൊരു പരിതസ്ഥിതി സൃഷ്ടിച്ചെടുക്കുന്നതിലും, വളര്‍ച്ചയ്ക്ക് വിഘാതമുാക്കുന്നതിലും ഒരു വലിയ പങ്കുവഹിക്കുന്നുമുണ്ട്. ചരിത്രപരമായി ഒരു പുരുഷവാദ്യോപകരണം എന്ന നിലയില്‍ പരിഗണിക്കപ്പെട്ടു പോരുന്ന തബലയുടെ പ്രൊഫഷണല്‍ വാദനത്തിന്റെ പെണ്‍ചരിത്രത്തില്‍ അതിശക്തമായ സാന്നിദ്ധ്യം എന്ന് പറയാന്‍ നമ്മുടെ രാജ്യത്ത് ഒരാള്‍ മാത്രമേയുള്ളൂ-പണ്ഡിത അനുരാധ പാല്‍.

ഇന്ത്യയിലെയും ലോകത്തെയും തന്നെയുള്ള ആദ്യ പ്രൊഫഷണല്‍ വനിതാ തബലിസ്റ്റാണ് അനുരാധ. എന്‍സൈക്ലോപീഡിയയിലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും അങ്ങിനെ തന്നെയാണ് അവരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതും. ഫീമെയില്‍ തബലിസ്റ്റ് എന്ന് പറയാമെങ്കിലും ഫെമിനിസ്റ്റ് തബലിസ്റ്റ് എന്ന് പറയാന്‍ സാധിക്കാത്തത്രയും സംഗീതത്തിലെ ഈ ആണ്‍- ഉപകരണത്തെ വരുതിയിലാക്കിയവള്‍. അന്താരാഷ്ട്ര തലത്തില്‍ നിരവധി സോളോ പെര്‍ഫോര്‍മന്‍സുകളും കണ്‍സേര്‍ട്ടുകളും ജുഗല്‍ബന്ദികളും അവതരിപ്പിച്ച്. ‘വാഹ് ഉസ്താദ്, വാഹ് ‘എന്ന പ്രയോഗത്തിന് ലിംഗഭേദമൊരുക്കിയ മുംബൈക്കാരി. വിരലുകളുടെ ചടുലമായ ചലനങ്ങളിലൂടെ കവിതയുതിര്‍ക്കുന്ന മായാജാലക്കാരി എന്ന് ‘ദ ട്രിബ്യൂണ്‍ ‘പത്രം വിശേഷിപ്പിച്ചവള്‍. ”ലേഡി സാക്കിര്‍ ഹുസൈന്‍ എന്ന് വിളിക്കുന്നതോ വിശേഷിപ്പിക്കുന്നതോ എനിക്കിഷ്ടമല്ല എന്ന് അനുരാധ ആവര്‍ത്തിച്ചു പറയുന്നു. അതിന്റെ വിശദീകരണം അവര്‍ തന്നെ പറയട്ടെ.

”എന്റെ ഗുരുനാഥനാണ് സാക്കീര്‍ ഭായ്. തബല വാദനത്തിലെ എന്റെ കണ്‍ക ദൈവം. ആ ഗുരുമുഖത്ത് നിന്നുമാണ് ഞാന്‍ വ്യത്യസ്ത താളങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞത്. വിരലുകളുപയോഗിച്ച് സ്വരങ്ങളെ നാദങ്ങളാക്കി മാറ്റാനും ഹിന്ദുസ്ഥാനിയിലും കര്‍ണാട്ടിക്കിലുമായി നിരവധി ‘പെര്‍കഷന്‍ എക്‌സ് പെരിമെന്റ്‌സ്’ നടത്താനും പ്രാപ്തയാക്കിയതും ഭായിയുടെ ഒരാളുടെ അനുഗ്രഹം കൊു മാത്രമാണ്. തബലയിലെ എത്ര ബോള്‍സും താള്‍സും പഠിച്ചാലും പ്രയോഗിച്ചാലും ഒരാള്‍ക്കും സാക്കീര്‍ ഭായിയുടെ നിഴലിനടുത്ത് പോലും എത്തിച്ചേരാനാവില്ല. പിന്നെയെങ്ങനെ ഞാന്‍ ലേഡി സാക്കിര്‍ ഹുസൈന്‍ ആകും.?” സാക്കീര്‍ ഹുസൈന്റെ പിതാവ് ഉസ്താദ് അല്ലാരഖയാണ് അനുരാധയുടെ ആദ്യഗുരു. ആദ്യമായി ഒരു പ്രൊഫഷണല്‍ പെര്‍ഫോമന്‍സിന് അരങ്ങേറ്റംകുറിച്ചപ്പോള്‍ അനുരാധയ്ക്ക് പ്രായം വെറും പത്ത് വയസ്. പുരുഷസാന്നിദ്ധ്യം കൊ് മാത്രം നിറഞ്ഞു തുളുമ്പിയിരുന്ന ഹിന്ദുസ്ഥാനി സംഗീത സ്റ്റേജുകളില്‍ ഏറെ വൈകിയാണെങ്കിലും, ശക്തമായ ഒരു സ്ത്രീ സാന്നിദ്ധ്യമാകാന്‍ സാധിച്ചു എന്നതാണ് അനുരാധയെ പ്രസക്തയാക്കുന്നത്. 1999 ല്‍ സ്ത്രീ കലാകാരികളെ മാത്രം പങ്കു ചേര്‍ത്ത് സ്ത്രീ ശക്തി എന്ന പേരില്‍ 56 രാഷ്ട്രങ്ങളില്‍ ഇവര്‍ നടത്തിയ കണ്‍സേര്‍ട്ട് ഒരു വലിയ സംഭവമായി.

തീന്‍ താള്‍, ഏക് താള്‍, ജപ് താള്‍ തുടങ്ങിയ സങ്കീര്‍ണ്ണങ്ങളായ ഹിന്ദുസ്ഥാനി താളവിന്യാസങ്ങളില്‍ കര്‍ണാട്ടിക്കിന്റെ മൃദംഗശൈലി കൂടി കൂട്ടിച്ചേര്‍ത്ത് നാദഭംഗിയില്‍ ചാലിച്ചെടുത്ത ഒരു വിസ്മയമായിരുന്നു അത്. ‘ഇന്ത്യന്‍ സ്‌പൈസ് ഗേള്‍സ് ‘എന്നാണ് ആ പ്രകടനത്തെ അന്നത്തെ പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഭാരതവും മറ്റ് രാഷ്ട്രങ്ങളുമായുള്ള സാമൂഹ്യ- സാംസ്‌കാരിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി അനുരാധ സ്ട്രിങ് ക്വാര്‍ടെറ്റ് ബോ്, ഷാരല്‍ കാസില്‍ (ജാസ്),ഷെറി മാരകിള്‍ (ഡ്രം) ബുര്‍ചു കരദാഗ് (തുര്‍ക്കിസംഗീതം) കൊന്‍ചാ ജറേനോ (ഫ്‌ളാമെങ്‌ഗോ) എന്നിവരുമായി രാജ്യാന്തര തലത്തില്‍ തന്നെ ജുഗല്‍ബന്ദികള്‍ നടത്തുന്നു.

അമേരിക്കയും യൂറോപ്പുമടക്കമുള്ള നിരവധി വേദികളില്‍ സോളോയും ഗ്രൂപ്പും കാഴ്ചവെച്ചിട്ടുള്ള ഈ ഇന്ത്യന്‍ അഭിമാനം, മാധുരിദീക്ഷിതിനെയും ഷാരൂഖ് ഖാനെയും വെച്ച് എം. എഫ്. ഹുസൈന്‍ അണിയിച്ചൊരുക്കിയ ഗജ ഗാമിനി എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടു്. കാന്‍ചലച്ചിത്ര മേളയില്‍ ( 2000) ഈ ചിത്രംസ്‌ക്രീന്‍ ചെയ്യപ്പെട്ടപ്പോള്‍ അന്ന് ഏറ്റവും കൂടുതല്‍ അഭിനന്ദനം ഏറ്റുവാങ്ങിയത് അനുരാധയുടെ പശ്ചാത്തല സംഗീതത്തിനാണ്. 2010 ല്‍ ‘ദ ഹിന്ദുസ്ഥാന്‍ ടൈംസി’-ന് നല്‍കിയ ഒരു അഭിമുഖത്തില്‍, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ പറഞ്ഞത് ഇപ്രകാരമാണ്. ‘എന്നെ പോലെ തബല വായിക്കാനറിയുന്ന പതിനഞ്ച് പേരാണ് ഇന്ത്യയിലുള്ളത്. ഇതില്‍ സ്വപന്‍ ചൗധരി, ഫസല്‍ ഖുറേശി, അനുരാധ പാല്‍ എന്നിവര്‍ കൂടുതല്‍ കെത്തപ്പെടേണ്ട പ്രതിഭകളാണ്.”

‘മുംബൈയും ഡല്‍ഹിയും ബംഗളൂരുവുമല്ല ഇന്ത്യന്‍ സംഗീതത്തിന്റെ ഈറ്റില്ല നഗരികള്‍… മറിച്ച് അത് ചെന്നൈയും കൊല്‍ക്കത്തയുമാണ്’. ഇത്തരമൊരഭിപ്രായത്തിലേക്ക് അനുരാധയെ കൊെത്തിക്കുന്ന സമകാലീന സംഗീത സാഹചര്യം നമ്മോട് പലതും വിളിച്ചു പറയുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനുരാധയെ പോലുള്ള സംഗീതജ്ഞരെ എത്തിക്കണം. കിഴക്കെന്നോ വടക്കെന്നോ ചേരിതിരിവില്ലാതെ മനോഹരമായി ഫ്യൂഷന്‍ ചെയ്‌തെടുത്ത് ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ എല്ലാ അറ്റങ്ങളിലേക്കും പ്രസരിപ്പിക്കണം.”അതിര്‍ത്തികളെ അതിലംഘിക്കാന്‍ പരമ്പരാഗത രീതിയാണ് ഞാന്‍ അവലംബിക്കുന്നത്. പക്ഷേ ക്രിയേറ്റിവിറ്റി ഇല്ലാത്ത ഒന്നും അതിജീവിക്കില്ല. തബലയുടെ ഭാഷയെ അനന്യ സുന്ദരമായ ചക്രവാളത്തിലേത്ത് ഉയര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങളാണ് എന്റെ ശിഷ്യരിലൂടെ ഞാന്‍ നടത്തുന്നത്. ക്ലാസിസത്തില്‍ നിന്നും വഴിമാറാതെയുള്ള പുതിയ കെത്തലുകള്‍…”അനുരാധ നയം വ്യക്തമാക്കുന്നു.

 

You must be logged in to post a comment Login