ലൈംഗികബന്ധം ഉഭയകക്ഷിസമ്മതപ്രകാരം; കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി

couple-

ന്യൂഡല്‍ഹി: കാമുകന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി കോടതി തള്ളി. യൗവ്വനത്തിന്റെ തീക്ഷ്ണതയിലായിരുന്ന ഇരുവരും പ്രായത്തിന്റെ ആവേശത്തിന്റേയും ആകാംക്ഷയുടെയും ഭാഗമായി ഉഭയകക്ഷിസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതിയുടെ നിരീക്ഷണം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹരിയാന സ്വദേശി വികുല്‍ ബക്ഷിയെ വെറുതെ വിട്ടുകൊണ്ടാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ ഇരുവരും കൈമാറിയിരുന്ന സന്ദേശങ്ങളും ഉഭയസമ്മതം വ്യക്തമാക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു. ലൈംഗികബന്ധം യാദൃശ്ചികമായി നടന്നതല്ലെന്നും ഇരുവരും ആസൂത്രണം ചെയ്തിരുന്നതാണെന്നും സന്ദേശങ്ങളില്‍ നിന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 376(ബലാത്സംഗം), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരുന്നത്.

You must be logged in to post a comment Login