ലൈംഗികശേഷിക്ക് മികച്ച ഭക്ഷണങ്ങള്‍

തണ്ണിമത്തന്‍
ഒരു നാടന്‍ വയാഗ്ര തന്നെയാണു തണ്ണിമത്തന്‍ എന്നാണു ഗവേഷണങ്ങള്‍ പറയുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന രാസഘടകത്തിനു രക്തക്കുഴലുകളെ വികസിപ്പിച്ച് അവയിലൂ ടെയുള്ള രക്തയോട്ടം കൂട്ടാനാന്‍ കഴിയും.

കക്കയിറച്ചി

ആഹാരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു ലൈംഗികശേഷിക്കുറവിനു വഴി തെളിക്കാം. പുരുഷലൈംഗികഹോര്‍മോണായ ടെസ്‌റ്റോസ് റ്റിറോണിന്റെ ഉത്പാദനത്തിനും ആരോഗ്യമുള്ള ബീജങ്ങള്‍ക്കും സിങ്ക് ആവശ്യമാണ്. കക്കയിറച്ചി, കല്ലുമ്മേക്കായ എന്നിവ സിങ്കിന്റെ കലവറയാണ്.
മത്തി, അയല പോലുള്ള മീനുകളിലെ ഫാറ്റി ആസിഡുകള്‍ ലൈംഗികാവയവങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ രക്തയോട്ടം കൂട്ടും.
fruitsses

ചോക്ലേറ്റ്

ബ്രൗണ്‍ ചോക്ലേറ്റ് ഹോര്‍മോണ്‍ ഉല്‍പാദനവും ലൈംഗിക ആസ്വാദ്യതയും കൂട്ടുമെന്നാണു ഗവേഷകര്‍ പറയുന്നത്. ചോക്ലേറ്റിലെ ഫിനൈല്‍ തൈലാമിന്‍, സെറോടോണിന്‍ എന്നീ ഘടകങ്ങള്‍ തല ച്ചോറിലെ സന്തോഷകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നു. അതാവാം ലൈംഗികത ആസ്വാദ്യകരമാക്കുന്നത്.

പച്ചിലക്കറികള്‍ പഴങ്ങള്‍

നാരങ്ങ, ഓറഞ്ച് പോലുള്ളവ, പപ്പായ, തണ്ണിമത്തന്‍ എന്നിവ വിറ്റമിന്‍ സി യുടെ കലവറയാണ്. പൈനാപ്പിള്‍, മുന്തിരി പ്രത്യേകിച്ചും നീലമുന്തിരി, ഓറഞ്ച്, ആപ്പിള്‍ എന്നിവയും ലൈംഗികാരോഗ്യത്തിനു വളരെ നല്ലതാണ്. നീലമുന്തിരി  രക്തയോട്ടത്തെ സഹായിക്കുന്നു. ബീന്‍സ്, പീസ്, കൊഴുപ്പു കുറഞ്ഞ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, സൂര്യകാന്തി എണ്ണ,  വാള്‍നട്ട്, മത്തങ്ങ അരി എന്നിവയും ലൈംഗികഹോര്‍മോണ്‍ വര്‍ധിപ്പിക്കും. എള്ളും എള്ളെണ്ണയും ലൈംഗികശേഷി കൂട്ടും.

You must be logged in to post a comment Login