ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസ്; വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു

vinayakan

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ഇന്നു രാവിലെയാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിയത്. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നു രാവിലെ വിനായകന്‍ സ്വമേധയാ അഭിഭാഷകര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.

യുവതിയുടെ മൊഴി രണ്ടു ദിവസം മുന്‍പ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ കുറിപ്പ്.

You must be logged in to post a comment Login