ലൈംഗിക പീഡനകേസ് റദ്ദാക്കണമെന്ന തെഹൽക സ്ഥാപക എഡിറ്ററിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ലൈംഗിക പീഡനകേസ് റദ്ദാക്കണമെന്ന തെഹൽക സ്ഥാപക എഡിറ്ററിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ലൈംഗിക പീഡനകേസ് റദ്ദാക്കണമെന്ന തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

പീഡനാരോപണം കെട്ടിച്ചമച്ചത് ആണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആയിരുന്നു തേജ്പാലിന്‍റെ ആവശ്യം. 2013 സെപ്തംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് തരുൺ തേജ്പാലിനെതിരായ കേസ്.

തേജ്പാൽ വിചാരണ നടപടിയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഒരു തരത്തിലും ധാർമികമായി അംഗീകരിക്കാൻ കഴിയാത്ത കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഇരയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

You must be logged in to post a comment Login