ലൈക്കില്‍ ഇനി നസ്രിയ അല്ല മിയയാണ്

മലയാളി നടിന്മാരില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്കുകളുള്ള നടിയായിരുന്നു നസ്രിയ. നസ്രിയയുടെ ഓരോ ഫോട്ടോയ്ക്കും കമന്റുകള്‍ക്കും നിമിഷങ്ങള്‍ക്കുള്ളിലാണ് ലൈക്കും കമന്റുകളും പാഞ്ഞെത്തുന്നത്. എന്നാല്‍ നസ്രിയയെ പിന്തള്ളി മറ്റൊരു താരം മുന്നിലേക്ക് എത്തിയിരിക്കുകയാണ്. തമിഴിലും മലയാളത്തിലും ഒരു പോലെ തിരക്കിലായ നടി മിയ ജോര്‍ജാണ് നസ്രിയയുടെ റെക്കോര്‍ഡ് തകര്‍ത്തത്.

fb-1

7,574,554 ലൈക്‌സ് ആണ് ഇതുവരെ മിയയുടെ ഫെയ്‌സ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നസ്രിയയുടെ പേജിന് 7,522,945 ലൈക്‌സും. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നത് ഫെയ്‌സ്ബുക്കില്‍ സജീവമല്ലാത്തതുമാണ് നസ്രിയയുടെ ഫെയ്‌സ്ബുക്ക് കുറയാനുള്ള കാരണം.

fb-2

മലയാളത്തിന് പുറമെ തമിഴില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചത്. അമരകാവിയം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കിലും ഇതിനിടെ ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് മിയ.

അമല പോള്‍, മഞ്ജു വാരിയര്‍ ഭാമ, റിമ എന്നിവരാണ് ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ലൈക്‌സുള്ള മറ്റു സുന്ദരിമാര്‍.

You must be logged in to post a comment Login