ലൈവ് വീഡിയോക്കിടെ പെര്‍ഫ്യൂമടിച്ച അവതാരകയ്ക്ക് നേരെ ട്രോള്‍ മഴ

ലണ്ടന്‍: ലൈവ് വീഡിയോയ്ക്കിടെ പെര്‍ഫ്യൂമടിച്ച അവതാരകയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്കാണ് ലൈവിനിടെ അമളി സംഭവിച്ചത്. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയാണ് സംഭവം. പരമ്പരയ്ക്കിടെ കമന്ററി ബോക്സിലേക്ക് വരികയായിരുന്നു ഇഷ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്സും കമന്ററി നല്‍കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിക്കുകയായിരിന്നു. ആ സമയത്താണ് ലൈവ് പോകുകയാണെന്ന് ഇഷ തിരിച്ചറിഞ്ഞത്.

ഇതിന്റെ വീഡിയോ പിന്നീട് സ്‌കൈ സ്പോര്‍ട്സ് ട്വീറ്റ് ചെയ്തു. ഇഷയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. എന്നാല്‍ എല്ലാവര്‍ക്കും നന്ദിപറയുകയാണ് ഇഷ ചെയ്തത്.

You must be logged in to post a comment Login