ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

centre takes steps to link aadhar and driving licence

ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

പാൻകാർഡ്, ബാങ്ക് അക്കൌണ്ട്, തുടങ്ങിയ സേവനങ്ങൾക്ക് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധമാക്കുന്നതിനുള്ള നീക്കം കേന്ദ്ര സർക്കാർ വേഗത്തിലാക്കിയത്. വ്യാജ ലൈസൻസുകൾ കണ്ടെത്തുക, വാഹനാപകടമുണ്ടാക്കി സംസ്ഥാനം കടക്കുന്നവരെ പിടികൂടുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സർക്കാർ വാദം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രി രവിശങ്കർ പ്രസാദ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി.

ആധാർ കേസിൽ അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സുപ്രീംകോടതി അനിശ്ചിതമായി നീട്ടിയിരുന്നു.

You must be logged in to post a comment Login