ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന പ്രവാസികളെ നാടുകടത്തും

 

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന വിദേശികളെ നാടുകടത്തി നിലവിലുള്ള നിയമം കർശനമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് ഇല്ലാകെ വാഹനം ഓടിച്ച് പിടിക്കപ്പെടുത്ത നിദേശികളെ നാടുകടത്തും. റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 263 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2017നെ അപേക്ഷിച്ച് 4 ശതമാനം അപകട മരണം കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

റോഡിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് 4584 കേസുകളാണ് ട്രാഫിക് മന്ത്രാലം റജിസ്റ്റർ ചെയ്തത്. ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ നൽകുകയും 263 പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 5 ലക്ഷം ദിനാർ പിഴ ഇനത്തിൽ ഈടാക്കി.

You must be logged in to post a comment Login