ലോകം മാറും, നാളത്തെ ലോകം നമ്മുടേതാണ്

  • സമദ് കല്ലടിക്കോട്

വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റെ ഇടംതേടി തൃശ്ശൂര്‍ സല്‍ സബീല്‍ ഗ്രീന്‍സ്‌കൂളില്‍ സംസ്ഥാനത്തിന്റെ വിവിധ ദിക്കിലുള്ള സാമൂ ഹ്യപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത് പരസ്പര പരിഗണനയുടെയും പുതിയ ജനാധിപത്യ മുന്നേറ്റത്തിന്റെയും ആഹ്‌ളാദകരമായ ഒരനുഭവമായി. നാള ത്തെലോകം നമ്മുടേത് എന്ന ശീര്‍ഷകത്തിലായിരുന്നു മൂന്നുദിവസത്തെ സമാഗമം. രാഷ്ട്രീയ പാര്‍ട്ടികളോടൊന്നും ഒട്ടിനില്‍ക്കാതെ സ്വതന്ത്രമാ യും കൊച്ചു സംഘങ്ങളായും സമൂഹത്തിലെ നീതി നിഷേധിക്കപ്പെടു ന്നവര്‍ക്കുവേണ്ടി പൊരുതുന്നവരുടെ ഒത്തുചേരലായിരുന്നു ‘നാളത്തെ ലോകം നമ്മുടേത്’.

സമാധാനപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിന് ആശയപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് ജീവിതത്തിന്റെ നാനാ ശ്രേണിയിലുള്ള മനുഷ്യ ന• ആഗ്രഹിക്കുന്നവര്‍ സല്‍സബീലില്‍ മാര്‍ഗം ചോദിച്ചെത്തിയത്. പതിവു രീതിയില്‍നിന്നും മാറി ഉള്ളു തുറന്ന സംഭാഷണങ്ങള്‍കൊണ്ടും കൂട്ടായ ചര്‍ച്ചകള്‍ കൊണ്ടും പ്രശ്‌നപരിഹാരങ്ങളില്‍ വെട്ടിയും തിരുത്തി യും കുട്ടിച്ചേര്‍ത്തും പുതിയൊരു ലോകം സാധ്യമാക്കാന്‍ ബദലിന്റെ അന്വേഷണം തേടുന്നതായി ഒത്തുചേരല്‍.

ജീവിതത്തിന്റെ സുവര്‍ണകാലം മാതൃരാജ്യത്തിനുവേണ്ടി നിസ്വാര്‍ ത്ഥമായി സമര്‍പ്പിച്ച മേധപട്കര്‍ ‘നാളത്തെ ലോകം നമ്മുടേതാണ്’ എന്ന സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. ആര്‍.ബി.ശ്രീകുമാര്‍ എസ്.പി. ഉദയകുമാര്‍, സന്ദീപ് പാണ്ഡെ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി.എം. ഹുസൈന്‍, അഥീന സുന്ദര്‍, ഫാഇക് സൈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചര്‍ച്ചകള്‍ പ്രത്യാശ നിറഞ്ഞതും സജീവവും സൗഹൃദകരവുമാ യിരുന്നു. പങ്കാളികളുടെ ക്ഷേമം ഉറപ്പു വരുത്താന്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ കുട്ടികള്‍ സജീവമായി പ്രയത്‌നിച്ചു. മാനവചരിത്രത്തില്‍ ഇതിനുമുമ്പൊന്നും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത കടുത്ത മരവിപ്പി ന്റേയും ചലനരാഹിത്യത്തിന്റെയും നാളുകളെയാണ് സംഗമം വിചാരണ ചെയ്തത്. വരും നാളുകളില്‍ പരിസ്ഥിതി മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട സമരരീതികള്‍ എന്തായിരിക്കണമെന്നും അവകാശങ്ങള്‍ അവകാശപ്പെടാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയില്‍ ജനങ്ങള്‍ കൂടുതല്‍ നിരാലംബരായി മാറുമ്പോള്‍ പ്രതിഷേധ സ്വരങ്ങള്‍ ഏതു രീതിയിലായിരിക്കണമെന്നും സംഗമം ചര്‍ച്ച ചെയ്തത്.

വികസന പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വിഭവചൂഷണവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിക അസന്തുലിതാവസ്ഥകളും സാമൂഹിക അസമ ത്വവും അതിഭീമമായിത്തീരുന്നു. പ്രകൃതിവിഭവങ്ങള്‍ അനന്തമാണെന്നും അവ പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയുമെന്നുമുള്ള മുതലാളിത്ത ചിന്തയ്ക്ക് ഭൂമിയുടെ ജൈവികവും ഭൗതികവുമായ പരിമിതികള്‍ തിരി ച്ചടി നല്‍കിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാ പനത്തിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും കാര്‍ഷിക തകര്‍ച്ചയുടെയും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെയും രൂപത്തില്‍ അത് നമുക്ക് അനുഭവ പ്പെട്ടുകൊണ്ടിരിക്കുകയാണ്. മലിനീകരിക്കപ്പെടാത്ത വായു ശ്വസിക്കാനി ല്ലാതെ മരണം വരിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളും ഈ പ്രതിസന്ധിയു ടെ ആഴം വ്യക്തമാക്കുന്നു. മുതലാളിത്ത സാമ്പത്തിക വികസനത്തിന്റെ രണ്ട് നൂറ്റാണ്ട് നല്‍കിയ തകര്‍ച്ചകളാല്‍ ജീവിതം അസാധ്യമായിത്തീരു മ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നു… ഇന്നത്തെ ലോകം നമ്മുടേതല്ല.

കേരളത്തില്‍ വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ ഇനി കാടും പുഴകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കണ്ടലുക ളും കടലും കടലോരവും ഇല്ലെന്ന് വ്യക്തമായിട്ടും അന്ധമായ മൂലധന നിക്ഷേപങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്ന കേരളത്തിന്റെ ഇപ്പോഴ ത്തെ സാഹചര്യത്തെയാണ് സംഗമത്തിനെത്തിയവര്‍ ചര്‍ച്ചക്കെടുത്തത്. മാതൃകാപരമെന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ -സാമൂഹ്യക്ഷേമ രംഗങ്ങളില്‍ തിരിച്ചടികള്‍ നേരിടുന്ന കേരളമാണിന്ന്. ധനിക-ദരിദ്ര അനുപാതത്തിലെ വിടവ് ഭീമമായ തോതില്‍ കൂടിക്കൊണ്ടി രിക്കുന്ന കേരളം. 2032 ആകുമ്പോഴേക്കും ഇവിടെ ഉണ്ടായിരിക്കേണ്ടതെ ന്ന് അനുമാനിക്കുന്ന അത്രയും പാര്‍പ്പിടങ്ങള്‍ ഇപ്പോള്‍തന്നെയുള്ള കേര ളം. വികസനത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളുമായി മുന്നോ ട്ടുപോകാന്‍ തീരുമാനിച്ച, സംവാദങ്ങള്‍ക്ക് സന്നദ്ധമല്ലാത്ത, അഴിമതി നിറഞ്ഞ രാഷ്ട്രീയം. പരാശ്രിതമായ ഭക്ഷ്യമേഖലയും ജൈവാംശം നഷ്ട പ്പെടുന്ന മണ്ണും. പാറമടകള്‍ക്ക് വഴിമാറുന്ന പശ്ചിമഘട്ടം, താളം തെറ്റിയ മഴക്കാലം, കൊടുംവരള്‍ച്ച, മാലിന്യപ്പെരുപ്പം, ജാതി-മത-ലിംഗ വിവേച നങ്ങളുടെ പെരുകല്‍…

നമ്മുടേതല്ലാത്ത ഈ ലോകത്തോട് കലഹിച്ചുകൊണ്ടിരിക്കുന്നവര്‍. ലോകം നമ്മുടേതാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍. ഉയര്‍ച്ചതാഴ്ചകളോടെ ആ ശ്രമം തുടരാനാണ് സെമിനാറില്‍ പങ്കെടുത്തവരുടെ നിലപാട്. പ്രതിസന്ധികളുണ്ട്, ഇടര്‍ച്ചകളുണ്ട്, അതിനിടയിലും വിജയങ്ങളുമുണ്ട്. പക്ഷെ ലോകം ഇന്നും നമ്മുടേതല്ലാത്തതിനാല്‍ സമരങ്ങള്‍ ഇനിയും തുടരേണ്ടിവരും. നാളത്തെലോകം നമ്മുടേതായിരിക്കാന്‍വേണ്ടി. നാളത്തെ ലോകം നമ്മുടേതാക്കിത്തീര്‍ക്കാന്‍ ഈ സമരങ്ങള്‍ ലക്ഷ്യത്തിലെത്തേണ്ട തുണ്ട്.

ജനാധിപത്യ സംവിധാനത്തിന് ആരോഗ്യകരമായ നിലനില്‍പ്പും ശാക്തീകരണവും വേണമെങ്കില്‍ സമരങ്ങളുടെ ലക്ഷ്യവും നിയോഗവും എന്തെന്ന് ജനം വിവേചിച്ചറിയണം. കെട്ടടങ്ങാത്ത ബഹുരാഷ്ട്ര കുത്തക ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അണയാകനലുകള്‍ ഇപ്പോഴും കേരള ത്തിലുണ്ട്. ഈ സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റ നവോത്ഥാന ചരിത്രം പോരാട്ടത്തിന്റേതുകൂടിയാണ്. കൂടംകുളം, എന്‍ഡോസള്‍ഫാന്‍, കാതികൂടം, ചെങ്ങറ, മുത്തങ്ങ, ദേശീയപാത സംരക്ഷണസമരം, പശ്ചിമ ഘട്ടസംരക്ഷണം, മലിനീകരണവിരുദ്ധസമരങ്ങള്‍, മൂലമ്പിള്ളി കുടിയൊ ഴിപ്പിക്കലിനെതിരെയുള്ള ജനകീയ സമരങ്ങള്‍ ഒക്കെയും അക്ഷരാര്‍ത്ഥ ത്തില്‍ ജനകീയമായിരുന്നു. സ്ത്രീകളും കുട്ടികളും ഒപ്പം ചേരുന്നതും നാം കണ്ടു. ജനാധിപത്യത്തിന്റെ പ്രതികരണശേഷി ഇവിടെ നിലച്ചിട്ടില്ല എന്ന് സാരം. പക്ഷെ യോജിച്ചുള്ള മുന്നേറ്റവും ഏകോപിച്ചുള്ള നേതൃത്വ വും ഇല്ലാതെ വരുന്നതാണ് പ്രശ്‌നം. ഈ കാലഘട്ടത്തില്‍ അഹിംസാ ത്മക സമരങ്ങള്‍ക്ക് സ്വീകാര്യതയേറുന്നതുകണ്ട് കപടരാഷ്ട്രീയം അന്തം വിട്ടു നില്‍ക്കുകയാണ്. സമരത്തിന്റെയും മുന്നേറ്റത്തിന്റെയും സാധ്യത യെക്കുറിച്ച് നമുക്ക് ഒത്തൊരുമിച്ചിരുന്ന് സംസാരിക്കാം. അതെ, നാളത്തെ ലോകം നമ്മുടേതാണ്…

 

You must be logged in to post a comment Login