ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്: രഘുറാം രാജന്‍

Raghuram-Rajanലണ്ടന്‍: ആഗോള സമ്പദ്‌വ്യവസ്ഥ 1930കളിലെ മഹാസാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്കാണു പോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. മാന്ദ്യത്തിലേക്കു പോകുന്നതിനു മുന്‍പു സമ്പദ്‌വ്യവസ്ഥയെ തിരികെ പിടിക്കാനായി പുതിയ നയങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ലോകമെങ്ങുമുള്ള ബാങ്കുകള്‍ക്കു മുന്നറിയിപ്പു നല്‍കി. ലണ്ടന്‍ ബിസിനസ് സ്‌കൂളിലെ (എല്‍ബിഎസ്) കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.
മല്‍സര ബുദ്ധിയോടെയുള്ള സാമ്പത്തിക നയങ്ങള്‍ ജാഗ്രതയോടെ കാണണമെന്നു രാജന്‍ പറഞ്ഞു. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ റിസര്‍വ് ബാങ്ക് ആണ് നിക്ഷേപങ്ങള്‍ വളര്‍ത്താന്‍ നിരക്കുകള്‍ കുറയ്ക്കുന്നത്. രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി പുതിയ നയങ്ങള്‍ സ്വീകരിക്കപ്പെടണം. വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് 1930കളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചത്. വ്യവസായ രാജ്യങ്ങളുടെയോ വളര്‍ന്നുവരുന്ന വിപണികളുടെയോ മാത്രം പ്രശ്‌നമല്ലിത്. മാന്ദ്യം വിശാലമാണ്, രാജന്‍ വ്യക്തമാക്കി.

You must be logged in to post a comment Login