ലോകകപ്പില്‍ നിന്നും ഒഴിവാക്കിയതോടെ സൂപ്പര്‍താരം ബാഴ്‌സ വിടുന്നു

2016ലാണ് പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്‌സലോണയിലെത്തുന്നത്. ബാഴ്‌സ മധ്യനിരയുടെ കരുത്താകുമെന്നു പ്രതീക്ഷിച്ചാണ് ഗോമസിനെ ആരാധകര്‍ വരവേറ്റത്. രണ്ടു ബാലണ്‍ ഡി ഓര്‍ താരം നേടിയാല്‍ കൂടുതല്‍ തുക തങ്ങള്‍ക്കു നല്‍കണമെന്ന് വലന്‍സിയ വെച്ച ഉടമ്പടി താരത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയേറ്റി.

എന്നാല്‍ ബാഴ്‌സക്കു വേണ്ടി തിളങ്ങാന്‍ താരത്തിന് ഇതുവരെയായില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒറ്റപ്പെട്ട ചില മത്സരങ്ങളിലെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ ബാഴ്‌സ ജേഴ്‌സിയില്‍ തിളങ്ങാന്‍ താരത്തിനു കഴിഞ്ഞിട്ടേയില്ല. ഈ സീസണില്‍ വാല്‍വെര്‍ദേയും അവസരങ്ങള്‍ നല്‍കിയെങ്കിലും താരത്തിന്റെ പ്രകടനം ശരാശരിയായിരുന്നു.

Image result for andre gomes

ബാഴ്‌സക്കു വേണ്ടി മികച്ച പ്രകടനം നടത്താനാവാഞ്ഞതും അവസരങ്ങള്‍ തീരെ കുറഞ്ഞതും പോര്‍ച്ചുഗലിന്റെ ലോകകപ്പ് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കി. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാത്തതു കൊണ്ട് താരം ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്നാണ് സ്‌പെയിനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുണ്ടോ ഡിപോര്‍ടീവോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോമസ് ബാഴ്‌സലോണയിലെ തന്റെ ലോക്കര്‍ മുഴുവന്‍ ഒഴിവാക്കി താക്കോല്‍ ക്ലബ് അധികാരികളെ ഏല്‍പ്പിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ ഏതെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബിലേക്ക് ചേക്കേറാനാണ് താരത്തിന്റെ തീരുമാനമെന്ന് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

BarcaTimes@BarcaTimes

📰[MD] | Andre Gomes emptied his wardrobe in the changing room on Saturday. The Portuguese did not speak much at the time of the players farewell because of his exclusion from the World Cup. He hopes to move to one of the Premier League clubs next season.

നേരത്തെ തന്നെ ബാഴ്‌സലോണയില്‍ തന്റെ ജീവിതം നരകതുല്യമാണെന്ന് ഗോമസ് വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ ആറു മാസങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഇപ്പോള്‍ കളിയാക്കലുകള്‍ കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും തനിക്കു കഴിയുന്നില്ലെന്നാണ് ഗോമസ് പനേങ്കക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തേക്കാള്‍ സ്വയം ഉണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ തനിക്കു കഴിയുന്നില്ലെന്നാണ് ഗോമസ് പറഞ്ഞത്. കഴിഞ്ഞ യുറോ കപ്പില്‍ നിര്‍ണായക പ്രകടനം നടത്തിയ താരമാണ് ആന്ദ്രേ ഗോമസ്. ഗോമസിനു പുറമേ മികച്ച പ്രകടനം ബാഴ്‌സക്കു വേണ്ടി നടത്തിയ സെമഡോയും പോര്‍ച്ചുഗല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

You must be logged in to post a comment Login