ലോകകപ്പ് നേട്ടം കൊയ്യാന്‍ സുവര്‍ണതലമുറയുമായി ബെല്‍ജിയം

ലോകകപ്പ് മത്സരങ്ങളില്‍ വമ്പന്മാരെ അണിനിരക്കുന്ന ടീമാണ് ബെല്‍ജിയം. വ്യക്തിഗത മികവ് പരിഗണിച്ചാല്‍ ബെല്‍ജിയം ഫുട്‌ബോളിലെ സുവര്‍ണതലമുറയാണ് ലോകകപ്പ് മത്സരങ്ങളില്‍ കളത്തിലിറങ്ങുന്ന്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിന്‍സന്റ് കോംപനി, കെവിന്‍ ഡിബ്രുയിന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൊമേലു ലുക്കാക്കു, മൗറീന്‍ ഫെല്ലായനി, ചെല്‍സിയുടെ ഏദന്‍ ഹസാഡ് ബാര്‍സിലോനയുടെ തോമസ് വെര്‍മീലന്‍ എന്നിവര്‍ ലോകകപ്പ് സെമിബെര്‍ത്തെങ്കിലും ഉറപ്പിക്കാന്‍ കഴിയുന്ന താര നിരയാണ്.

പ്രതിരോധ നിരയെ നയിക്കുന്ന വിന്‍സന്റ് കോംപനിയുടെയും തോമസ് വെര്‍മീലന്റെയും കളത്തിലെ പരിചയ സമ്പത്ത് ടീമിന് കൂടുതല്‍ അനുകൂലമാണ്. ടീമിന്റെ വജ്രായുധമായി കണക്കാക്കുന്നത് ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലെ കരുത്തരായ ലൂക്കാക്കുവ്, ഏദന്‍ ഹസാഡ്, ക്രിസ്റ്റ്യന്‍ ബെന്റ്റക്കേ എന്നിവരെയാണ്.

ടീമിന്റെ തുറുപ്പ് ചീട്ടായ അറ്റാക്കര്‍ വിങ്ങര്‍ സെക്കന്‍ഡ് സ്‌ട്രൈക്കര്‍ പ്ലേ മേക്കര്‍ കെവിന്‍ ഡിബ്രുയിന്‍ കളത്തിലെ ഏത് സാഹചര്യവും മറികടക്കാന്‍ കഴിവുള്ള താരമാണ്. ഡിബ്രുയിനൊപ്പം ആക്‌സില്‍ വിറ്റ്‌സലും ഫെല്ലായ്‌നിയും ചേരുമ്പോള്‍ ബല്‍ജിയത്തിന്റെ മധ്യനിരയ്ക്ക് ശക്തിപകരുന്നു.

You must be logged in to post a comment Login