‘ലോകകപ്പ് യോഗ്യത മത്സരം; എട്ടടിച്ച സ്‌പെയിന്‍ ലീച്ചെസ്റ്റനെ മുക്കി

spain-3

ലോകകപ്പ് യോഗ്യത മത്സരത്തില്‍ യൂറോപ്പിലെ പ്രമുഖ ടീമുകള്‍ക്ക് വിജയം. ദുര്‍ബലരായ ലീച്ചെസ്റ്റനെ പരാജയപ്പെടുത്തി സ്‌പെയിനും, ഇസ്രയേലിനെ പരാജയപ്പെടുത്തി ഇറ്റലിയും യോഗ്യത റൗണ്ടില്‍ തങ്ങളുടെ ആദ്യ വിജയം കുറിച്ചു
യൂറോകപ്പിലെ ആദ്യ റൗണ്ടിലെ നാണം കെട്ട തോല്‍വിക്ക് ശേഷം കളത്തില്‍ ഇറങ്ങിയ സ്‌പെയിന്‍ ദുര്‍ബലരായ ലീച്ചെസ്റ്റനെ 8 ഗോളിന് മുക്കിയാണ് വിജയം ആഘോഷിച്ചത്. സ്‌പെയിനിന്റെ ദേശീയ കുപ്പായത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ച ഡിയേഗോ കോസ്റ്റയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മേധാവിത്വം പുലര്‍ത്തിയ സ്പാനിഷുകാര്‍ രണ്ടാം പകുതിയില്‍ ലീചെസ്റ്റന്റെ വലനിറച്ചു.

കൗമാരക്കാരന്‍ സെര്‍ജിയോ റൊബേര്‍ട്ടോയാണ് സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്. തുടരെ മൂന്നു ഗോളുകള്‍കൂടി എതിരാളികളുടെ വലയില്‍ നിറച്ച് സ്‌പെയിന്‍ മത്സരം ആഘോഷമാക്കി. പകരക്കാരനായി ഇറങ്ങിയ അല്‍വാരോ മരോട്ടയും ഗോള്‍പട്ടികയില്‍ തന്റെ പേര് ചേര്‍ത്തു. 8 ഗോളിന്റെ ഭീമന്‍ ലീഡിനാണ് സ്‌പെയിന്‍ ലീചെസ്റ്റനെ തകര്‍ത്തത്.

വിന്‍സെന്റ് ഡെല്‍ ബോസ്‌ക്യുവില്‍ നിന്നും സ്‌പെയിനിന്റെ കോച്ചിങ്ങ് നേതൃത്വം ഏറ്റെടുത്ത ജൂലന്‍ ലോപത്‌ഗ്വെയ്ക്ക് വരും മത്സരങ്ങളില്‍ ലീച്ചെസ്റ്റനെതിരായ വിജയ തുടക്കം ഏറെ ആത്മവിശ്വാസം പകരും.

You must be logged in to post a comment Login