ലോകകപ്പ് സൂപ്പര്‍ ഹീറോ ബ്ലാസ്റ്റേഴ്‌സിലേക്ക്; മഞ്ഞപ്പടയുടെ മധ്യനിരയ്ക്ക് കരുത്തേകും; ആകാംക്ഷയോടെ ആരാധകര്‍

പുതിയ സീസണ്‍ ഐഎസ്എല്ലിനായി ഇനി വിരലിലെണ്ണാകുന്ന ദിവസം മാത്രം ബാക്കി. കേരളക്കരയില്‍ ഇപ്പോഴേ കരഘോഷങ്ങള്‍ മുഴങ്ങി തുടങ്ങി. മഞ്ഞക്കടലിളകാന്‍ കാത്തിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ കിക്കുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഫുട്‌ബോള്‍ പ്രേമികളിലും കേരളക്കരയിലും വാര്‍ത്ത ചൂട് പിടിച്ച ചര്‍ച്ചയിലേക്ക് വഴിമാറിയിരിക്കുകയാണ്.

ലോകകപ്പിലെ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നാണ് വിവരം. 2017ലെ അണ്ടര്‍ 17 ലോക കപ്പിനിറങ്ങിയ ഇന്ത്യന്‍ ടീമിലെ മധ്യനിര താരം ജീക്‌സന്‍ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിക്കുന്നത്. മിനര്‍വ പഞ്ചാബ് താരമായ ജീക്‌സന്‍ കരാറടിസ്ഥാനത്തില്‍ നിലവില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയാണ് ബൂട്ടണിയുന്നത്.

ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയതിന് ശേഷം ഐലീഗ് കളിക്കുന്നതിനായി ആരോസിലേക്ക് തന്നെ താരം മടങ്ങുമെന്നാണ് വിവരം. അണ്ടര്‍ 17 ലോക കപ്പില്‍ ഇന്ത്യയുടെ താരമായിരുന്നു ജീക്‌സന്‍ സിങ്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഒരേയൊരു ഗോള്‍ പിറന്നത് ഈ മണിപ്പൂരി താരത്തില്‍ നിന്നായിരുന്നു. ഹെഡറിലൂടെയായിരുന്നു കൊളംബിയയ്‌ക്കെതിരായ താരത്തിന്റെ ഗോള്‍ പിറന്നത്.

ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയെങ്കിലും ഈ സീസണ്‍ ഐഎസ്എല്ലില്‍ ടീമിനൊപ്പം കളിക്കാന്‍ ജീക്‌സണ് കഴിയില്ല. ടീമിലെത്തിച്ചെങ്കിലും ഈ സീസണില്‍ കരാറടിസ്ഥാനത്തില്‍ താരത്തെ ഇന്ത്യന്‍ ആരോസിന് വിട്ട് നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചതിനാലാണിത്. ഇന്ത്യന്‍ ആരോസിന് വേണ്ടി ഇക്കുറിയും ഐലീഗില്‍ കളിക്കുന്ന ജിക്‌സണ്‍ അടുത്ത സീസണ്‍ മുതലാകും കേരളാ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയുക.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 15, അണ്ടര്‍ 16 കിരീടങ്ങളിലേക്ക് മിനര്‍വ പഞ്ചാബിനെ എത്തിച്ചത് ജീക്‌സന്റെ കരുത്തും മിടുക്കുമായിരുന്നു. അണ്ടര്‍ 17 ലോക കപ്പിലെ ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരമായിരുന്ന ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. പുതിയ സീസണില്‍ ധീരജായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ വലകാക്കുക.പുതിയ സീസണില്‍ മഞ്ഞപ്പട ടീമിന്റെ ഒന്നാം നമ്പറായി എത്തുന്നത് യുവ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് ആണ്.

ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ജെഴ്‌സി നമ്പറായ പത്തില്‍ ഇത്തവണ പുതിയതായി ടീമിലെത്തിയ സ്ലൊവേനിയന്‍ മുന്നേറ്റ താരം മറ്റേജ് പോപ്ലാറ്റ്‌നിക് കളത്തിലിറങ്ങും. മലയാളി താരം സി കെ വിനീത് തന്റെ ഇഷ്ട നമ്പറായ പതിമൂന്നും, അനസ് എടത്തൊടിക പതിനഞ്ചാം നമ്പര്‍ ജേഴ്‌സിയുമാകും സീസണില്‍ അണിയുക.

ടീമംഗങ്ങളുടെ ജെഴ്‌സി നമ്പറുകള്‍:

സ്ലാവിസ സ്റ്റോജനോവിച്ച് – 8

എം പി സക്കീര്‍ -22

സൂറജ് റാവത്ത് -34

സെമൈന്‍ ലിന്‍ ഡൂംഗല്‍- 9

പ്രശാന്ത് -11

ക്രച്ച്മറേവിച്ച് – 6

സഹല്‍-18

ലോകന്‍ മീതെയ് -14

കെസിറോണ്‍ കിസിറ്റോ – 17

ഋഷി ദത്ത് -35

നര്‍സാരി – 19

നേഗി – 20

കറേജ് പെക്കൂസണ്‍ – 99

പ്രീതം സിംഗ് – 23

നെമാഞ്ച ലാകിച്ച് പെസിച്ച് – 4

മൊഹമ്മദ് റാക്കിപ് – 12

സന്ദേശ് ജിങ്കന്‍ – 21

ലാല്‍ റുവാത്താര – 39

സിറിള്‍ കാലി – 7

സുജിത്ത് എം.എസ് – 25

നവീന്‍ കുമാര്‍ – 32

ഇത്തവണ ഐഎസ്എല്ലില്‍ ഏഴ് മലയാളികള്‍

സി.കെ. വിനീത്, അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍സമദ്, കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ, എം.എസ്. സുജിത്, ഋഷിദത്ത് എന്നിവരാണ് ഇത്തവണ ടീമിലുള്ള മലയാളികള്‍.

You must be logged in to post a comment Login