ലോകകപ്പ് സെമികളിൽ കോഹ‍്‍ലി എന്നും പരാജയം; ട്വിറ്ററിൽ വൻ ട്രോൾ മഴ

 

മാഞ്ചസ്റ്റർ: ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാനാണ്. ഈ ലോകകപ്പിൽ ഒരു സെഞ്ച്വറി പോലും നേടാതെയാണ് താരം മടങ്ങുന്നതെങ്കിലും ലീഗ് മത്സരങ്ങളിൽ അദ്ദേഹം മികച്ച ഫോമിൽ തന്നെയാണ് കളിച്ചത്. എന്നാൽ ഒടുവിൽ ഏറ്റവും നിർണായകമായ സെമിയിൽ ഇന്ത്യൻ നായകൻെറ സമ്പാദ്യം വെറും ഒരു റണ്ണാണ്.

അതും ടീമിൻെറ ഏറ്റവും പ്രധാന റൺ സ്കോറർ രോഹിത് ശർമ പുറത്തായതിന് ശേഷമായിരുന്നു കോഹ‍്‍ലി ക്രീസിലെത്തിയത്. എന്നിട്ടും ഇന്ത്യയെ തോളിലേറ്റാൻ കോഹ‍്‍ലിക്ക് സാധിച്ചില്ല. എന്നാൽ ലോകകപ്പ് സെമിഫൈനലുകളിൽ എന്നും കോഹ‍്‍ലിയുടെ അവസ്ഥ ഇത് തന്നെയായിരുന്നു. ആകെ മൂന്ന് ലോകകപ്പുകളിലുമായി കോഹ‍്‍ലി നേടിയിട്ടുള്ളത് വെറും 11 റൺസാണ്.

2011ൽ ഇന്ത്യ കിരീടം നേടി ലോകകപ്പിൽ കോഹ‍്‍ലി സെമിയിൽ കളിച്ചിരുന്നു. അന്ന് അദ്ദേഹം നേടിയത് വെറും 9 റൺസാണ്. 2015 ലോകകപ്പിൽ വീണ്ടും ധോണിയുടെ നേതൃത്വത്തിലുള്ള ടീമിൽ കളിച്ച കോഹ‍്‍ലി നേടിയത് ഒരു റൺ. ഇത്തവണയും നേടിയത് വെറും ഒരു റൺ. ആകെ മൂന്ന് ലോകകപ്പ് സെമിഫൈനലുകളിൽ കളിച്ചിട്ട് കോഹ‍്‍ലിക്ക് നേടാനായത് വെറും 11 റൺസ് മാത്രം. ഏതായാലും ട്വിറ്ററിൽ വൻ ട്രോളുകളാണ് ഇക്കാര്യത്തിൽ പ്രചരിക്കുന്നത്.

You must be logged in to post a comment Login