ലോകത്താദ്യമായി കുഞ്ഞിനെ പാലൂട്ടി ഒരു ട്രാൻസ്‍ജെൻഡർ

ee

വാഷിങ്ടൻ: ലോകത്താദ്യമായി സ്വന്തമാക്കി ട്രാൻസ്ജെൻഡർ യുവതി കുഞ്ഞിനു പാലൂട്ടുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു. യുഎസിലാണു മുപ്പതുകാരി ട്രാൻസ് യുവതി കുഞ്ഞിനു പാലുകൊടുക്കുന്നതെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

വൈദ്യശാസ്ത്രത്തിലെ ആദ്യത്തേതും അപൂര്‍വവുമായ നേട്ടമാണിതെന്നു ന്യൂയോർക്കിലെ മൗണ്ട് സിനായി ഹോസ്പിറ്റൽ സെന്റർ ഫോർ ട്രാൻസ്ജെൻഡർ മെഡിസിൻ ആൻഡ് സർജറി വിഭാഗം എൻഡോക്രൈനോളജിസ്റ്റ് ഡോ. തമാര്‍ റെയിസ്മാന്‍ പറഞ്ഞു. മുലപ്പാലില്ലാത്ത സ്ത്രീകളിൽ ചെയ്യാറുള്ള ഹോർമോൺ ചികിൽസ ഉൾപ്പെടെയുള്ളവയാണ് ഇവരിലും നടത്തിയത്. ഈ നേട്ടം ട്രാൻസ്ജെൻഡേഴ്സിനു പൂർണതോതിൽ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കു അടുപ്പിക്കുന്നതായി ഡോ. തമാർ അഭിപ്രായപ്പെട്ടു.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുലപ്പാൽ ചുരത്തുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾക്കു ഹോർമോൺ ചികിൽസ നടത്തിയ പുരുഷന്മാരിൽ മുലപ്പാൽ ഉത്പാദനം നടക്കാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു. സാധാരണയായി പുരുഷന്മാരിൽ മുലപ്പാൽ ഉത്പാദിപ്പക്കപ്പെടാറില്ല. ഹോർമോൺ വ്യതിയാനത്താലാണു ഇതിൽ മാറ്റമുണ്ടാകാറുള്ളത്. എന്നാൽ, ട്രാൻസ്ജെൻഡർ യുവതി മുലപ്പാൽ ചുരത്തിയെന്നതു വലിയ കാര്യമാണെന്നു ലൊസാഞ്ചലസ് സെഡാർ–സിനായി മെഡിക്കൽ സെന്ററിലെ ട്രാൻസ്ജെൻഡർ സർജറി ആൻ‌ഡ് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. മൗറിസ് ഗാർസിയ വ്യക്തമാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login