ലോകത്തിലെ അത്യാധുനിക സുരക്ഷാവാഹനം സ്വന്തമാക്കി മുകേഷ് അംബാനി

mukesh-ambaniമുംബൈ: റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അബാനിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് ലോകത്തിലെ ഏറ്റവും അത്യാധുനിക കവചിത സുരക്ഷാവാഹനം സ്വന്തമാക്കി. സാധരണ എസ് 600 കാറാണ് മേഴ്‌സിഡസ് ബെന്‍സ് എസ്600 വി-9 ലെവല്‍ വാഹനമാക്കി മാറ്റിയത്.
ലോകത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രതിരോധശേഷിയുള്ള വെഹിക്കിള്‍ റെസിസ്റ്റന്‍സ് ലെവല്‍ 9 ഇന്ത്യയിലാദ്യമായാണ് എത്തുന്നത്. ജര്‍മനിയിലെ സിന്‍ഡെലിഞ്ചന്‍ പ്ലാന്റില്‍ പ്രത്യേകമായി തയാറാക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മുംബൈയിലെ സെന്‍ട്രല്‍ റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ സ്ഥാപനത്തിന്റെ അധിപന്‍ എന്ന നിലയിലും 28 ലക്ഷം ഓഹരി ഉടമകളുടെ താത്പര്യങ്ങളുടെ സംരക്ഷകന്‍ എന്ന നിലയിലും 2013 ഏപ്രില്‍ മുതല്‍ മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നും ഈ നിരയിലെ സുരക്ഷാനിര്‍ദേശങ്ങളുടെ ഭാഗമായാണ് വാഹനം വാങ്ങിയതെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. നടന്‍ അമീര്‍ഖാന് 2014 മോഡല്‍ മേഴ്‌സിഡന്‍സ് ബെന്‍സ് എസ്600 വാഹനമുണ്ട്.
മേഴ്‌സിഡസ് ബെന്‍സ് എസ്600 ലെവല്‍ 9 വാഹനത്തിനായി ആഗോള തലത്തില്‍ കാത്തിരിക്കുന്നവരുടെ പട്ടികയില്‍ റിലയന്‍സിന്റെ സ്ഥാനം 57-ാമതായിരിന്നു. ഈ വാഹനത്തിനായി എട്ടു മാസമാണ് റിലയന്‍സിനു കാത്തിരിക്കേണ്ടി വന്നത്. മേഴ്‌സിഡന്‍സ് ബെന്‍സ് എസ്600 മോഡലിന് അടിസ്ഥാനവില 1.5 കോടി രൂപ വരും.
ലെവല്‍ 9 കവചിത സുരക്ഷാ സംവിധാനങ്ങളുടെ ചെലവും ഇറക്കുമതി ചുങ്കവും റോഡ് ടാക്‌സും ഇന്‍ഷ്വറന്‍സ് തുകയും ഉള്‍പ്പെടെ ഇതിന് 11 കോടി രൂപ വരെ ചെലവു വരുമെന്നാണ് വിലയിരുത്തല്‍.ബിസിനസ്, രാഷ്ട്രീയ, കലാരംഗത്തുള്ളവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്ന സുരക്ഷാ വാഹനങ്ങളുടെ ആവശ്യം ആഗോള തലത്തില്‍ തന്നെ കൂടിവരികയാണ്.

You must be logged in to post a comment Login