ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍, പിന്നെ പൊടിപൂരം

chil1
ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കഴിക്കാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ പുലിവാലു പിടിച്ചു. ഏറ്റവും എരിവുള്ള മുളകെന്ന ഗിന്നസ് റെക്കോഡുള്ള കരോലിന റീപ്പര്‍ പെപ്പറാണ് ഇരിവരും കഴിക്കാന്‍ നോക്കിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. എരിവു സഹിക്കവയ്യാതെ ഒരാള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടായപ്പോള്‍ രണ്ടാമത്തേയാള്‍ ബോധംകെടുന്ന അവസ്ഥയിലെത്തി.

chi2അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള കൂട്ടുകാരികളായ സബ്രിനാ സ്റ്റിവാര്‍ട്ട് (22), ലിസ്സി വസ്റ്റ് (18) എന്നിവരാണ് പരീക്ഷണത്തിന് മുതിര്‍ന്നത്. ഒരു മുളക് മുഴുവന്‍ കഴിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. എന്നാല്‍ ഒന്നു കടിച്ച് കഴിഞ്ഞതോടെ ഇരുവരുടേയും സമനില തെറ്റി. ഉടന്‍ തന്നെ തണുത്തവെള്ളം കുടിച്ച് രക്ഷനേടാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. നിയന്ത്രണാതീതമായിരുന്നു എരിവിന്റെ തീഷ്ണത.

സബ്രീന ചുമച്ചും തുപ്പിയും എരിവ് നേരിടാന്‍ നോക്കിയെങ്കിലും നടന്നില്ല. അതേസമയം ലിസ്സിയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു.

Chil3

സാധാരണ മുളകുകളുടെ എരിവ് 30,000 ഹീറ്റ് യൂണിറ്റാണെങ്കില്‍ കരോലിന്റെ തീവ്രത 2.2 മില്യണ്‍ ഹീറ്റ് യൂണിറ്റാണ്.

You must be logged in to post a comment Login