ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പുമായി ഡെല്‍

dell

ഒട്ടേറെ പുതുമകളും സവിശേഷതകളുമായി ഡെല്‍ എക്‌സ്പിഎസ് ലാപ് ടോപ് ശ്രേണി വിപണിയിലെത്തി. ഇത്തവണ ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പ് എന്ന സവിശേഷതയുമായാണ് ഡെല്‍ എത്തിയിരിക്കുന്നത്.

പതിമൂന്നു ഇഞ്ച് മാത്രമുള്ള ഏറ്റവും ചെറിയ ലാപ്‌ടോപ്. എക്‌സ്പിഎസ് 13, 4 കെ അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയോടുകൂടിയ 2-1 എക്‌സ്പിഎസ് 12, അള്‍ട്രാ മൊബൈല്‍ എക്‌സ്പിഎസ് 13 നോട്ബുക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഇന്റല്‍ കോര്‍ പ്രോസസര്‍, തണ്ടര്‍ബോള്‍ട് 3, കരുത്തുറ്റ ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. തണ്ടര്‍ബോള്‍ട് 3 ഡൗണ്‍ലോഡ് വേഗത എട്ടിരട്ടിയാക്കുന്നു. വില 1,24,990 രൂപ.

You must be logged in to post a comment Login