ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഞാന്‍:ക്രിസ് ഗെയ്ല്‍

ധാക്ക: ബൗള്‍ ചെയ്യാന്‍ ഇഷ്ടമാണോ എന്ന് കരീബിയന്‍  താരത്തോട് ചോദിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ താനാണെന്നാണ് ഗെയിലിന്റെ അവകാശവാദം എന്ത് ചോദിച്ചാലും കരീബിയന്‍ താരം ക്രിസ് ഗെയിലിന് വ്യക്തമായ ഉത്തരമുണ്ട്. . ഒരു ടിവി ഷോയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗെയിലിന്റെ പ്രഖ്യാപനം വന്നത്. കളിക്കുന്നിടത്തോളം കാലം താന്‍ ബൗള്‍ ചെയ്യുമെന്ന് ഗെയില്‍ പറഞ്ഞു. തന്റെ കൈവശം ഒരു വജ്രായുധമുണ്ട്. അത് പ്രയോഗിച്ചാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ പ്രശസ്ത ടിവി ഷോയില്‍  മനോഹരമായി ചുവടുവെച്ച ശേഷമാണ് ഗെയില്‍ പിന്‍വാങ്ങിയത്.

You must be logged in to post a comment Login