ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട് ഫോണുമായി സോണി യും എത്തുന്നു

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട് ഫോണ്‍  വിപണിയില്‍ എത്തിച്ച ജിയോണിക്ക്  ഒരു മുന്‍നിര കമ്പനി തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു. സോണിയാണ് ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന് അവകാശപ്പെടുന്ന സോണി എക്‌സ്പീരിയ ടി3  വിപണിയില്‍ എത്തിക്കാനിരിക്കുന്നത്. ഇന്ന് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലുള്ള ഏറ്റവും സ്ക്രീന്‍ വലിപ്പം കൂടിയ മോഡലും  ഇതാണെന്നാണ്  സോണിയുടെ അവകാശവാദം. 5.3 ഇഞ്ചാണ് എക്‌സ്പീരിയ ടി 3യുടെ സ്ക്രീന്‍ വലിപ്പം. കനം 7മില്ലി മീറ്ററും. ജിയോണിയുടെ ഫോണിന്‍റെ കനം 5എംഎം ആണ്.

എന്നാല്‍ തടിയില്‍ മാത്രമേ ടി3 വ്യത്യസ്ഥത പുലര്‍ത്തുന്നുള്ളു എന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റു പ്രത്യേകതകള്‍ ഇതിന്‍റെ മുന്‍ഗാമി എക്‌സ്പീരിയ ടി2 അള്‍ട്രയ്ക്ക് സമാനമാണ്.  സോണിയുടെ മാത്രം പ്രത്യേകതയായ െ്രെടലൂമിനോസ് ഡിസ്‌പ്ലേയാണ് ഇതില്‍.

1ജിബിയാണ് റാം ശേഷി. 1.4 ജിഗാ ഹെര്‍ട്‌സാണ് പ്രോസസ്സറിന്‍റെ ശേഷി. 8 ജിബി ഇന്‍റേണല്‍ മെമ്മറിയും, 32 ജിബി വര്‍ദ്ധിപ്പിക്കാവുന്ന ശേഖരണ ശേഷിയും ഉണ്ട്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിലായിരിക്കും ഫോണിന്‍റെ പ്രവര്‍ത്തനം. വിലയുടെ കാര്യം സോണി പുറത്തുവിട്ടിട്ടില്ല, എന്നാല്‍ ജുലൈ അവസാന വാരത്തില്‍ എക്‌സ്പീരിയ ടി 3 ആഗോള  വിപണിയില്‍ എത്തും.

You must be logged in to post a comment Login