ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ

ലോകത്തിലെ ഏറ്റവും വേഗതയില്‍ ചിത്രങ്ങള്‍ എടുക്കുന്ന ക്യാമറ എത്തി. ഒരു സെക്കന്റില്‍ 100 ബില്ല്യണ്‍ ഫ്രെയിംസിലാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുന്നത്.  ബയോമെഡിസിന്‍, ആസ്‌ട്രോണമി, ഫോറന്‍സിക് രംഗങ്ങളില്‍ ഈ ക്യാമറ വളരെയേറെ പ്രയോജനപ്പെടും. അള്‍ട്രാഫാസ്റ്റ് ഇമേജിംഗ് ടെക്‌നിക്കുകളിലൂടെ 10 ദശലക്ഷം ഫ്രെയിമുകള്‍ എടുക്കാവുന്ന ക്യാമറയെയാണ് ഏറ്റവും വേഗതയുള്ള ക്യാമറയായി ഇന്ന് പരിഗണിച്ച് വരുന്നത്. എന്നാല്‍ അതിനെ കടത്തി വെട്ടി അതിലും വേഗതയേറിയ  ക്യാമറയാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം  കണ്ടുപിടിച്ചത്.
കംപ്രസഡ് അള്‍ട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി (സിയുപി) എന്ന സങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാമറ പ്രവര്‍ത്തിക്കുക. അടിസ്ഥാനപരമായി ലൈറ്റ് പള്‍സാണ് ഇതിന്റെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.  ഹൈ പവേര്‍ഡ് മൈക്രോസ്‌കോപ്പുകള്‍ , ടെലിസ്‌കോപ്പുകള്‍ എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം കസ്റ്റമൈസ് ചെയ്തിരിക്കുന്ന ഒരു പറ്റം ഡിവൈസുകളുടെ ഒരു ശൃംഖലയാണീ സാങ്കേതികവിദ്യയെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഒരു അസംസ്‌കൃത ഡാറ്റ ലഭിച്ചാല്‍ യഥാര്‍ത്ഥ ഇമേജുകള്‍ ഒരു പിസിയിലേക്ക് ഫോം ചെയ്യപ്പെടുകയാണിവിടെ നടക്കുന്ന പ്രവര്‍ത്തനമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login