ലോകത്തെ ആദ്യ ഇസ്ലാമിക് സ്മാര്‍ട്ട് ഫോണ്‍ നാളെയെത്തും

ഗുജറാത്ത്് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പേരിലിറങ്ങുന്ന സ്മാര്‍ട് ‘നമോ’എന്ന സ്മാര്‍ട്ട് ഫോണിനെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ലക്ഷ്യം വച്ചുളള മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി എത്തുന്നു.മുസ്ലിം വിഭാഗത്തിന് വേണ്ടിയുളളതാണ് പുതിയ ഫോണ്‍.മുംബൈ നിവാസിയായ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും അദ്ദേഹം നയിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് സ്മാര്‍ട് ഫോണ്‍ ഇറക്കുന്നത്. നാളെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Islamic_smartphone copy നിത്യജീവിതത്തില്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിം പാലിക്കേണ്ട ധര്‍മങ്ങളെ ഫോണ്‍ ഓര്‍മിപ്പിക്കും.80 മണിക്കൂര്‍ നീളുന്ന ഇസ്ലാമിക പ്രഭാഷണങ്ങള്‍ ഫോണില്‍ സേവ് ചെയ്തിട്ടുണ്ടാവും. കൂടാതെ 50ല്‍ പരം ഇസ്ലാം അനുബന്ധ ആപ്ലിക്കേഷനുകള്‍ ഫോണില്‍ സെറ്റ് ചെയ്തിട്ടുണ്ട്. നിരവധി ഇസ്‌ലാമിക പുസ്തകങ്ങളും ഫോണില്‍ വായിക്കാം. കൂടാതെ മുസ്‌ലിം അനുബന്ധങ്ങളായിട്ടുള്ള 100 വാള്‍ പേപ്പറുകള്‍. 200ല്‍ പരം ഇസ്ലാമിക റിങ്‌ടോണുകള്‍ എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4.63 എല്‍ ഇ ഡി സ്ക്രീന്‍. 5 മെഗാ പിക്‌സല്‍ കാമറ. ഡ്യുവല്‍ പ്രോസസര്‍, 4 ജിബി ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ പോകാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി എന്നിവയാണ് മറ്റു സവിശേഷതകള്‍.

 

 

You must be logged in to post a comment Login